പ്രണയം പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി, അടുത്ത ഇരയെ തേടി ഫേസ്ബുക്കും നോക്കി ഇരിക്കുമ്പോഴാണ് ഞാനത് കേട്ടത്.
"ക്ണിം കിണി കിണി കിണി ക്ണിം..."
പേടിച്ചിട്ടാകണം ഉമ്മ വിളിച്ച് ചോദിച്ചു .
"എന്താണ്ട ആദി അവിടെ ഒരു ഒച്ച".?
ഞാൻ പറഞ്ഞു, "പേടിക്കണ്ട ഞാനൊന്നും പൊട്ടിച്ചില്ല. മെസ്സഞ്ചറിൽ മെസ്സേജ് വന്ന സൗണ്ടാണ്".
ഞാൻ മെസ്സഞ്ചർ തുറക്കാൻ പോകും എന്ന് അറിയുന്നത് കൊണ്ടാവണം, ഫേസ്ബുക്ക് തന്നെ ഒരു ബലൂണിലാക്കി മെസ്സേജിനെ എന്റെ മുന്നിലെത്തിച്ചു.
മെസ്സേജ് തുറന്നതും എന്റെ നെഞ്ചിലൂടെ ഒരു പിടച്ചിൽ (എങ്ങോട്ടാണെന്നറിയാത്ത ഗുഡ്സ് ട്രെയിൻ കടന്ന് പോകുന്ന പോലെ) കടന്ന് പോയി.
അറഞ്ചം പുറഞ്ചം, അഞ്ചെട്ട് ലൗ സ്മൈലി ദാ കിടക്കുന്നു വാഴ വെട്ടിയിട്ട പോലെ എന്റെ മുന്നിൽ.ഞാന് ആ പേരിലേക്കൊന്ന് നോക്കി. "ആതിര വാവ".
മനസ്സിലൊരു ലഡ്ഡു പൊട്ടാനായി തയ്യാറായി നിൽക്കുമ്പോഴാണ് അവളുടെ അടുത്ത മെസ്സേജ് വന്നത്...
"സോറി അറിയാതെ സെന്റായിപ്പോയതാ..."
പാവമായ ഞാൻ.
എന്റെ ശുദ്ധഗതിക്ക് ഞാനത് വിശ്വസിച്ചു .
പോട്ടേ സാരമില്ലാന്നു ആ കൊച്ചിനെ ആശ്വസിപ്പിച്ചു..
പിന്നെയവൾ ചുംബന സ്മൈലി അയച്ചപ്പോഴും അതു തന്നെ പറഞ്ഞു.
"സോറി അറിയാതെ സെന്റായിപ്പോയതാ..."
ഞാൻ പഴയ പോലെ ഒന്നൂടെ വിശാല ഹൃദയനായി പോട്ടേ സാരമില്ലാന്ന് പറഞ്ഞു.
അതൊക്കെ സ്വാഭാവികമാണെന്ന് കൂടെ കൂട്ടിച്ചേർത്തു.
പുട്ടിന്റെ കൂടെ തേങ്ങയെന്ന പോലെ.
ദിവസങ്ങൾ പിന്നേയും ഒരു കാര്യോമില്ലാണ്ടങ്ങനെ കടന്നു പോയി.
ഇടക്കൊരു ദിവസം ചാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു മെസ്സഞ്ചർ കാൾ.
അതും വീഡിയോ കാൾ.
ഇത് കാര്യായിട്ട് തന്നാവും എന്ന് കരുതി, ഞാൻ വേഗം മുഖമൊക്കെ വാഷ് ചെയ്ത് റെഡി ആയപ്പോഴേക്കും കാൾ കട്ടായി.
പുറകെയൊരു മെസ്സേജും.
"സോറി അറിയാതെ പ്രെസ്സായതാ..."
സജീവ് എടത്താടൻ ആയി മാറിയ ഞാൻ അതും ക്ഷമിച്ചു.
പിറ്റേന്ന് വൈകീട്ട് കട്ടനൊക്കെ കുടിച്ച് പതിവു പോലേ ചാറ്റൽ മഴ നനയുമ്പോൾ, ഞാനറിയാതെ ഒരു ചുംബന സ്മൈലി പറന്നങ്ങു പോയി അവളുടെ ചാറ്റ് ബോക്സിൽ ചെന്ന് പതിച്ചു...
എനിക്ക് ഒരു സോറി പറയാൻ പോലും അവസരം തരാതെ അവളുടെ മെസ്സേജ് വന്നു.
"ഛെ... നിങ്ങളിത്ര വൃത്തികെട്ടവനാണെന്ന് വിചാരിച്ചില്ല".
അപ്പോ ഞാനാരായി?
ഹാവൂ. പൊട്ടിയ ലഡുക്കൾ വാരിയെടുത്ത് ഒരു ഗദ്ഗദം പ്രകൃതിയിലേക്ക് വാരിയെറിഞ്ഞു നിരുന്മേഷനായി ഞാൻ വീണ്ടും കാത്തിരിക്കാൻ തുടങ്ങി.
ReplyDeleteഅടുത്ത വലയും വിരിച്ച് എന്ന് കൂടി ചേർക്കായിരുന്നു.
Deleteകൊല്ലക്കുടിയിൽ ആണോ സൂചി വിൽക്കുന്നത് ?
Deleteആ അറഞ്ചം പുറഞ്ചത്തിനെ നല്ല പരിചയം ...
Deleteബ്ലോഗനും ബ്ലോഗിണിയും കൂടെ ആദിയെ വാരാൻ ഇറങ്ങീരിക്കാണ് ലെ?
Deleteഅവസാനം കേട്ടപ്പോൾ സമാധാനം ആയി.. ട്വിസ്റ്റ് ഉണ്ടാവണം എന്ന പ്രാർത്ഥന ആയിന്.. ഇതാങ്ങാനും സെറ്റ് ആയാൽ..ആദി...😂😂
ReplyDeleteഹ ഹ ഹ. സെറ്റ് ആയാൽ കഷ്ടപ്പെട്ടേനെ. സെറ്റാക്കാത്തതിന് ദൈവത്തിന്നും സാത്താനും സ്തുതി.,,,
Deleteസെറ്റ് ആയിരുന്നേൽ ആദി ഒരു മഹാവ്യാധി ആയിപ്പോയേനെ.. ഹാ ഹാ ഹാ ...
Deleteഹ.ഹ ഹ
Deleteഅതാണ്-സെറ്റ് ആയിരുന്നേൽ രണ്ടുപേരും കൂടെ നമ്മളെ കീറി പങ്കു വെച്ചേനെ ലെ (((ഐ മീൻ സാത്തുട്ടനും -ദൈവവും (ദൈവത്തിന് പെറ്റ് നെയിം ഇടുമ്പോ സൂക്ഷിക്കണം ,പേടിയാ) (സാത്തൂന് എന്ത് പേരായാലും നമ്മൾ കഴിച്ചലായി പോരും )))
ReplyDeleteബ്രാക്കറ്റുകൾക്കുള്ളിൽ ബ്രാക്കറ്റുകൾ ജമായി പ്പോയി -ക്ഷമി
ഹ ഹാ .. അന്ത ഭയം ഇരിക്കട്ടും ..
Delete"ഭയമാ.... നീ യെ എടത്ത് ക്കേ വന്ത് എന്നെ ഭയപ്പെടുത്ത്ര് യാ, മവളേ ഉന്നെ കൊല്ലാമെ വിടമാട്ടേൽ " ലെ മാരിയമ്മൻ
Deleteഡാ കിടു എഴുത്തായി ട്ടാ .ആ ഉൾപ്പുളകം ശരിക്ക് ഫീലി .എന്നാലും ആ കുട്ടി എന്താടാ അങ്ങനെ പറഞ്ഞെ ???(ശങ്ക )
ReplyDeleteഞാനാണേൽ തിരിച്ചും അറിയാതെ മെസേജ് ,അയച്ചും ,അറിയാതെ വിളിച്ചും ...ഒക്കെ ഒരു പോക്ക് പോയേനെ ...
അതിനു അവൻ ശ്രമിച്ചു പാളിപ്പോയി എന്നല്ലേ നിഷ്കു ആയി എഴുതി ഇട്ടേക്കുന്നത് ... 😜
Deleteമിസ്റ്റർ വഴീ. ഭവതി കമന്റിലൂടെ നമുക്കിട്ട് പണിതോന്ന് ഒരു തംസയം.
Deleteഅവൾ ആള് ശരിയല്ല. അതോണ്ടാണ് അങ്ങനെ പറഞ്ഞത്.
നല്ല പോസ്റ്റ് ആണുട്ടോ ആദി ... ഒരുപാട് ഇഷ്ടമായി ...
ReplyDeleteഓഹ്. താങ്ക്യു, ഭവതിയുടെ ഹൃദയ കല്ലോലിനി ഒന്ന് പൊടിതട്ടി എടുക്കുന്നതിനെ പറ്റി ആലോചിച്ചുടെ ?
Deleteഅതന്നെ .... "അപ്പോ ഞാനാരായി ..." ഈ സ്മൈലിയൊക്കെയിടുമ്പോൾ ശ്രദ്ധിച്ചില്ലേൽ ആകെ അമളിയാകുമെന്നു സാരം . കൊള്ളാട്ടോ ന്യൂ കഥ .
ReplyDeleteആശംസകൾ
അങ്ങനേം പറയാം.അശ്രദ്ധ അപകടവും തെറ്റിദ്ധാരണയും ഉണ്ടാക്കും ഇങ്ങനേയും പറയാം. നന്ദി ഉണ്ട്ട്ട
Deleteഎന്റെ സുഹൃത്തിന്റെ ഫോണിൽ നിന്നും പറന്ന ഒരു മെസേജ് അവനെ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് വിധേയനാക്കി !!
ReplyDeleteആഹ . അങ്ങനെ നോക്കുമ്പോ ഞാൻ ഭാഗ്യവാൻ ആണല്ലേ?
Delete'വെറുമൊരു കള്ളനായ എന്നെ നിങ്ങൾ മോഷ്ടാവെന്നു വിളിച്ചില്ലേ' എന്നപോലായിപ്പോയി :-D
ReplyDeleteആ വീഡിയോ കാൾ സമയത്ത് എടുക്കാത്തതിനുള്ള പരിഭവം ആയിരിക്കും എന്നോർത്തു അങ്ങ് സമാധാനിക്കുക തന്നെ :-D
വീഡിയോ കാളിന് സേഷവും മെസേജ് വന്നല്ലോ.
Deleteആ ഫസ്റ്റ് ലൈൻ എനിക്കങ്ങട് ഇഷ്ടായി.
സൂപ്പർ ...!
ReplyDelete