Thursday, February 6, 2020

മരണമെത്തുന്ന നേരത്ത്

" മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... 
കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ... 
ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... 
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..."


ഈ നാലു വരി കവിത കേൾക്കുമ്പോൾ ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് എന്റെ അന്ത്യവേളകൾ. നിത്യതയുടെ ലോകത്തേക്കുള്ള  ആദ്യ യാത്രയുടെ ഒരുക്കത്തിൽ , മിഴികൾ പാതി അടഞ്ഞു. പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഒരു മായക്കാഴ്ചയിൽ  എന്ന പോലെ മങ്ങി തുടങ്ങുമ്പോൾ, വരണ്ട ചുണ്ടുകൾ യാത്രാമൊഴി ചൊല്ലുന്ന വേർപാടിന്റെ അവസാന വേളയിലും, ഞാൻ അറിയുന്നു നിന്റെ സാമീപ്യം... നിന്റെ വിരലുകളുടെ മൃദുസ്പർശം...

ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിർവൃതിയിൽ എന്റെ മനസ്സ് പറഞ്ഞു, നിനക്ക് ഇനി ആശ്വാസത്തോടെ, സന്തോഷത്തോടെ തിരികെ പോകാം...
എന്തെന്നാൽ….
നിന്റെ അവസാനശ്വാസത്തിന് പോലും അവളുടെ ഗന്ധമാണ്...
നിന്റെ മരിക്കാത്ത പ്രണയത്തിൻ ഗന്ധം...
ഒരിക്കലും മരിക്കാത്ത കുറെ ഏറെ നല്ല ഓർമ്മകളുടെ ഗന്ധം ! 

21 comments:

 1. പ്രണയത്തിന്റെ ഗന്ധം ... വാ.ഹ്

  ReplyDelete
  Replies
  1. നന്ദി ആദ്യ കമന്റിന്

   Delete
 2. പ്രണയത്തിന് മരണഗന്ധമാണല്ലേ...!!
  എനിക്കാ പ്രണയം മാണ്ടാ...

  ആശംസകൾ ....

  ReplyDelete
  Replies
  1. നഷ്ടപ്രണയത്തിന് ചിലപ്പോ മരണ ഗന്ധം ഉണ്ടാവാറുണ്ട്. പ്രണയത്തിന്റെ ഗന്ധം വിവരിക്കാനാവാത്തതാണ്.
   '

   Delete
 3. ആദി..നിന്റെ വരികളിലെ കവിതയോട് കട്ട പ്രണയം.
  പക്ഷെ അവയിൽ നീ കുറിച്ചിടുന്ന മരണഗന്ധമുള്ള പ്രണയ നിശ്വാസത്തോട്
  സഹതാപം മാത്രം.

  ReplyDelete
  Replies
  1. പ്രണയം ഒരു ലഹരി പോലെയാണ്. നഷ്ടപ്രണയം ആകുമ്പോൾ വീര്യം കുറച്ച് കൂടെ കൂടും. പ്രണയത്തിന്റെ കൂടെ മരണം കൂടെ ചേരുമ്പോൾ എഴുത്തിനും വായനക്കും വേറെ ഒരു ഭാവം വരും. അത്രേ ഉള്ളു .
   ഇഷ്ടം

   Delete
 4. അത്രമേൽ കാല്പനികമായൊരു സ്വപ്നമാണല്ലോ ആദിക്ക്. മരണവുമായി സന്ധിക്കുന്ന നിമിഷത്തിൽ, ഇത്രയും തീക്ഷ്ണതയുണ്ടാകുമോ പ്രണയത്തിനു എന്ന് സംശയം തോന്നുന്നു. പക്ഷെ അസ്ഥിരമായ പ്രണയ സങ്കൽപ്പങ്ങൾക്കിടയിൽ എക്കാലവും മുന്നിൽ കണ്ടു പ്രണയിക്കുന്ന ചുരുക്കം ചിലർക്ക് സമർപ്പിക്കാം ഈ കുറിപ്പ്. 😊

  ReplyDelete
  Replies
  1. നന്ദി ചേച്ചി വായനക്കും, കമന്റിനും

   ഇഷ്ട്ടം❤️

   Delete
 5. ഇനിയും എഴുതൂ

  ReplyDelete
  Replies
  1. എഴുതാൻ ശ്രമിക്കാം

   Delete
 6. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത
  നിർവൃതിയോടെ മരിക്കുവാൻ സാധിക്കുക
  എന്നുള്ളത് ഒരു ഭാഗ്യ തന്നെയാണ് കേട്ടോ ആദി 

  ReplyDelete
  Replies
  1. പ്രണയം കൊണ്ടുള്ള ഓരോരോ ഗുണങ്ങളേയ്.,,
   ഇഷ്ടം

   Delete
 7. മറിക്കാൻ ചാടിപുറപ്പെട്ടു തിരിച്ചുവന്നവർക്കു ഇങ്ങനെ ഇരുന്നു പാട്ടു കേൾക്കാനും, ഓർക്കാനും, പോസ്റ്റിടാനുമൊക്കെ പറ്റും.. അല്ലാത്തവരെപ്പറ്റി മറ്റുള്ളവർ ഇരുന്നു ഓർക്കേണ്ടിവരും

  ReplyDelete
  Replies
  1. കുഞ്ഞേ ഈ കാലവും കഴിഞ്ഞുപോകും....
   എന്ന് ഓർത്താലും മതി...

   ഇഷ്ടം'

   Delete
 8. അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
  ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ ...
  പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
  വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ ...
  സ്നേഹം ആദീ..... ❤️

  ReplyDelete
  Replies
  1. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...

   ഇഷ്ടം

   Delete
 9. പ്രണയാഗന്ധമാണല്ലോ പോസ്റ്റ് നിറയെ

  ReplyDelete
 10. നഷ്ടപ്രണയത്തിന് മരണമുഹൂർത്തിൽ ഗന്ധമേറും! ഒരിക്കലും മരിക്കാത്ത ഓർമ്മകളുടെയും... നല്ല വരികൾ
  ആശംസകൾ

  ReplyDelete
  Replies
  1. നദി തങ്കപ്പൻചേട്ട വായനക്കും, കമന്റിനും

   Delete
 11. Use this diet hack to drop 2 lb of fat in just 8 hours

  Well over 160,000 women and men are using a simple and secret "liquid hack" to lose 2lbs each and every night in their sleep.

  It is easy and it works every time.

  This is how you can do it yourself:

  1) Hold a drinking glass and fill it up with water half the way

  2) Proceed to do this awesome hack

  so you'll become 2lbs thinner when you wake up!

  ReplyDelete