Tuesday, February 11, 2020

പറയാൻ മറന്ന പ്രണയം

ഇഷ്ടപ്പെടുന്ന ആളെ മുന്നിൽ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം എന്നൊക്ക ഓം ശാന്തി ഓശാന എന്ന സിനിമയിൽ നസ്രിയ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .എന്നാൽ എനിക്ക് അങ്ങനേ ഒന്നും ആയിരുന്നില്ല. കയ്യും കാലും  വിറച്ചു എന്നല്ലാതെ അവളെ കാണുമ്പോൾ വേറൊന്നും എനിക്ക് തോന്നിയിരുന്നില്ല.

പ്രേമം എന്താണെന്ന് അത്ര വലിയ അറിവൊന്നും ഇല്ലാത്ത കാലം,  സ്കൂളിലെ ഒരുപാട് പെൺകുട്ടികളിൽ ഒരുമുഖം മാത്രം വല്ലാതെ എന്നെ ആകർഷിക്കാൻ തുടങ്ങി.

ആ കാന്തിക ശക്തി ഓരോ ദിവസം കഴിയുംതോറും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ച് കീഴ്പെടുത്തി കൊണ്ടിരുന്നു.

പെട്ടന്ന് തന്നെ ഞങ്ങൾ സൗഹൃദത്തിലായി, പക്ഷേ ഇഷ്ടമാണെന്ന് മാത്രം പറയാൻ കഴിഞ്ഞില്ല.

ഒരുപാട് കാലം പറയാതെ മനസ്സിൽ കൊണ്ടുനടന്ന ആ  ഇഷ്ടത്തിന് ഒരു സുഖമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാനത് മനസ്സിൽ തന്നെ കൊണ്ടുനടന്നു.

അങ്ങനെ, ഒരു ബുധനാഴ്ച ദിവസം പറയാമെന്ന് ഉറപ്പിച്ച് പുതിയ ഷർട്ടും പാന്റും ഇട്ട് ഞാൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.
തലേന്ന് രാത്രി, അവളോട് പറയാൻ ആലോചിച്ച് നിശ്ചയിച്ചത് ഓർത്ത് സ്കൂളിലേക്ക് നടന്നു. പക്ഷേ സ്കൂൾ അടുക്കും തോറും എനിക്ക് വിയർക്കാനും ഹൃദയമിടിപ്പ് കൂടാനും തുടങ്ങി. സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം മുട്ടുന്ന പോലെ ഒക്കെ ഒരു തോന്നൽ.

എങ്കിലും മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച് അറിയാവുന്ന സകല ദൈവങ്ങളേയും വിളിച്ച് ക്ലാസിലേക്ക് കയറി, ആ ഒരു നിമിഷം ഞാനൊരു തനി മതേതരൻ ആയി മാറി.

എന്റെ ബാഗ് ഡസ്കിൽ വെച്ച്, അവളിരിക്കുന്ന സ്ഥലം ശ്വാസം നിയന്ത്രിച്ച് ഒന്ന് ചെരിഞ്ഞ് നോക്കി. നല്ല ചിരിയോടെ "എന്താടാ കള്ളനോട്ടം" എന്ന് അവളുടെയും എന്റെയും കൂട്ടുകാരിയുടെ കണ്ണ് കൊണ്ടുള്ള  ചോദ്യത്തിന്, സ്റ്റൈലായ ഒരു ചിരിയിലും കണ്ണിറുക്കിലും ഉത്തരം ഒതുക്കി.

വാച്ചിൽ നോക്കിയ എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടിത്തുടങ്ങി. സമയം 9.30...
9.45 ന് അവൾ എത്തും...
വീണ്ടും യുഗങ്ങളുടെ കാത്തിരിപ്പ് പോലെയുള്ള 15 മിനിട്ട് ശ്വാസം നിയന്ത്രിച്ച്, അവളെ പ്രതീക്ഷിച്ച് ഞാൻ നിന്നു.
സമയം 9.45 കഴിഞ്ഞു അവൾ എത്തിയില്ല.

പിന്നെയും സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ബെൽ അടിച്ചു. പ്രാർത്ഥന കഴിഞ്ഞു ക്ലാസ് തുടങ്ങി. പക്ഷേ അവൾ മാത്രം വന്നില്ല. നിരാശയും സങ്കടവും മാറി മാറി വന്ന് എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതൊടുവിൽ ദേഷ്യമായ് മാറി.  ഇതിനിടയിൽ അവൾ എന്താ വരാത്തേ എന്തോണ്ടായിരിക്കും വരാത്തേ എന്നൊക്കെ തുടങ്ങിയ ചിന്തയിൽ എന്റെ മനസ്സ് കുരുങ്ങി നിന്നു. ഇതിനിടയിൽ ഇന്റർബെല്ലും കഴിഞ്ഞു.

എന്റെ ചങ്കിനോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത്, ''ടാ ആദി… നീ ഇങ്ങനെ കെടന്ന് പെടക്കാതെ… അവൾക്ക് വല്ല അസുഖവും ആവും അതോണ്ടാവും വരാത്തത്" എന്ന്. ആ ദുഷ്ടൻ വീണ്ടും എന്റെ രക്തസമ്മർദ്ദം കൂട്ടി. അവന് ഒ ഒരു പുച്ചം സമ്മാനിച്ച് ഞാൻ എന്റെ സീറ്റിൽ തന്നെ തിരിച്ചെത്തി. മെല്ലെ ചെരിഞ്ഞ് അവൾടെ സീറ്റിലേക്ക് ഒന്നൂടെ നോക്കി. ഇല്ല അവൾ വന്നിട്ടില്ല.

അങ്ങനെ വെറുതെ ഓരോ ചിന്തകളിൽ മുഴുകിയിരുന്ന് ഉച്ചയായി, എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ സ്കൂളിൽ നിന്നും സ്കൂട്ടായി. അവളുടെ വീടിന്റെ ചുറ്റുപാടുകൾ കറങ്ങി നടന്നു. പക്ഷേ അവളെ മാത്രം കണ്ടില്ല, അവളെ ഉപ്പനേം ഉമ്മനേം കണ്ടു പിന്നെയും കറങ്ങി ഒരു പാട് നേരം. കറങ്ങി കറങ്ങി തലകറങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തി ഷർട്ടഴിച്ച് വെച്ച് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് പോയെങ്കിലും, മനസ്സ് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.

ആരോ ബോൾ ചെയ്യുന്നു, ആരോ അടിക്കുന്നു, ആരോ പിടിക്കുന്നു, ഒന്നും മനസിൽ കയറണില്ല. ഇരുട്ടു മൂടി ചെങ്ങായ്മാർ കളി നിർത്തിപ്പോയിട്ടും, ആകാശത്തേ നക്ഷത്രങ്ങളേയും എണ്ണി നോക്കി ഞാനാപുല്ലിൽ തന്നെ കിടന്നു. ആദ്യേ... എടാ ആദീ... എന്ന ഉമ്മാടെ വിളി കേട്ട് എണ്ണൽ നിർത്തി വീട്ടിലോട്ട് ഓടി.

ഉമ്മ എന്തൊക്കയോ വഴക്ക് പറയുന്നതും കേട്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം നോക്കിയിരിക്കൽ തുടങ്ങി. നമ്മൾക്ക് എന്ത് പഠിത്തം?

അങ്ങനെ എങ്ങനോക്കെയോ നേരം വെളുത്ത്, കുളിച്ച് കുപ്പായം മാറി സ്കൂളിലേക്ക് ഓടി.
9:10 ആകുമ്പോഴേക്കും സ്കൂളിൽ എത്തി. ബാഗ് ഡെസ്ക്കിൽ വെച്ച്, വരാന്തയിൽ നിന്ന് ദൂരെ ഗെയ്റ്റിൽ അവളുടെ വരവും കാത്ത് നോക്കി നിന്നു.

 9:30 നമ്മടെ ചങ്ക് ചങ്ങാതി വന്നു.

അവൻ :- ആദീ നീഇന്നലെ ഉച്ചക്ക് എന്ത പോയെ...?
ഞാൻ:- അത് എനിക്ക് അവൾ ഇല്ലാഞിട്ട് ഒര് മൂഡില്ലാത്തത് കൊണ്ട് പോയതാ.
അവൻ :- ഇന്നലെ ഉച്ചക്ക് അവൾ വന്നിരുന്നു. ടീച്ചർ അവളെക്കൊണ്ട് പാട്ടും പാടിച്ചു.( അവൾ നന്നായ് പാടുമായിരുന്നു)
ഞാൻ:- ആണോ ഏത് പാട്ടാ പാടിയത്??
അവൻ:- നിനക്കിഷ്ടമുള്ള പാട്ട്
ഞാൻ:- അതും കൂടെ കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.

അങ്ങനെ 9:30 കഴിഞ്ഞ് കുട്ടികൾ കൂടുതൽ വന്ന് തുടങ്ങി.
ഗെയ്റ്റിൽ അവരുടെ നടത്തം ഒന്നൂടെ നോക്കി, തട്ടമിട്ട് വരുന്നത് അവൾ തന്നെ എന്ന് ഉറപ്പിച്ചു. ഞാൻ അവൾ നടന്നു വരുന്നതും നോക്കി നിന്നു.

അടുത്തെത്തിയപ്പോൾ അവൾ ചോദിക്യാ, നീ എവടായിരുന്നു ആദീ  ഇന്നലെ ഞാൻ പാടിയിരുന്നു, നിനക്ക് ഇഷ്ടമുള്ള പാട്ടാണ് പാടിയത്. നീ കേട്ടില്ലല്ലോ എന്നൊക്കെ.
വയ്യാത്തോണ്ട് പോയതാണ് എന്ന് പറഞ്ഞ്, കാണാതെ പടിച്ചതെല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നപ്പോൾ ഞാൻ രംഗം വിട്ടു.

അങ്ങനെ പ്ലസ്ടു ക്ലാസ് കഴിയുന്നത് വരെ ശ്രമങ്ങൾ പരാജയപ്പെട്ട് കൊണ്ടിരുന്നു.
പിന്നെയും ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. പിന്നീട് ഞാൻ ബ്ലാഗ്ലൂരിൽ പഠിക്കാൻ പോയി. അതിനിടയിൽ അവൾ വീട് മാറി പോയത് ഞാൻ അറിഞ്ഞില്ല.

അങ്ങനെ ലീവിന് വരുമ്പോൾ ഒരു സൈക്കിൾ എടുത്ത്. അതിൽ അവളെ അന്വേഷണമായി, അങ്ങനെ അന്വേഷണം ബജാജ് ബോക്സറിലേക്ക് മാറി പിന്നെ ബോക്സർ ഇത്തിരി മോഡൽ കൂട്ടി പിന്നെ ബജാജിന്റെ പൾസർ ആയി എന്നിട്ടും അവളെ കണ്ടെത്തിയില്ല...
പിന്നെ കൂട്ടുകാരന്റെ കാറും എടുത്ത് അതിൽ ഒന്ന് കറങ്ങാൻ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ ബസ് സ്റ്റോപ്പിലേക്ക് ഒരു പെണ്ണ് നടന്ന് വരുന്നു. ആ നടത്തം നോക്കിയപ്പോൾ അവൾ തന്നെയാണ് അതെന്ന് മനസ്സിലായി. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൾ ബസ്സിൽ കയറിപ്പോയ് ഞാൻ എന്തോ ഓർത്ത് അങ്ങനെ തന്നെ നിന്നു.
പിറ്റേന്ന് നേരത്തെ തന്നെ അവളെ കണ്ട സ്ഥലത്ത് ഹാജരായി. അവൾ വന്നു ചിരിച്ചു.. ഞാനും ചിരിച്ചു...
ഞാൻ :- എന്താ ഇവിടെ
അവൾ :- ഇപ്പം ഇവിടാ താമസം... നീ എന്താ ഇവിടെ...?
ഞാൻ :- ഒരാളെ കാണാൻ വന്നതാ..
അങ്ങനെ കുശലം പറഞ്ഞ് … നമ്പർ മേടിച്ചു. പിന്നെ ചാറ്റിംഗ് ഒക്കെ തകൃതി ആയി നടന്നു.

പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത്  അവളോട് നേരിട്ട് തുറന്നു പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.
കിട്ടിയ മറുപടി ആകട്ടെ അവൾ വേറൊരു ആളുമായി പ്രണയത്തിലായിരുന്നു എന്ന്. എന്റെ ഹൃദയം തകർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നീട്  "കണ്ണീർ പൂവിന്റെ കവിളിൽ തലോടി, പറയാതെ അറിയാതെ" തുടങ്ങിയ പാട്ടുകളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.

അങ്ങനെ ഉള്ളിലെ  വിഷമം വാക്കുകളായി പുറത്തു ചാടി അതൊരു കവിതയായി. ആദ്യമായി എഴുതിയ കവിത. അതിലെ അവസാന വരികളിൽ അടുത്ത ജന്മത്തിൽ എങ്കിലും ഒന്നാകാം എന്നൊക്ക ആയിരുന്നു. ഇപ്പോളത് ഇടക്ക് വായിക്കുമ്പോൾ ചിരി വരാറുണ്ട്.
ഒരു ദിവസം ഉപ്പ ആ കവിത വായിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചു. അന്ന് ഞാൻ എന്തിനാണ് കരഞ്ഞതെന്ന് ഇപ്പോളും എനിക്ക്  മനസിലായിട്ടില്ല…

"മഴയുടെ നേര്‍ത്ത രാഗം പോലെ
പെയ്തു തീര്‍ന്നിട്ടും പിന്നെയും ബാക്കി നില്‍ക്കുന്ന ജാലകങ്ങള്‍ പോലെ
ചില ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും.."

28 comments:

 1. ആദ്യാനുരാഗവർണ്ണന നന്നായി അവതരിപ്പിച്ചു.
  ആശംസകൾ

  ReplyDelete
  Replies
  1. ആദ്യ വായനക്കും കമന്റിനും ഒരുപാട് നന്ദി തങ്കപ്പൻചേട്ട

   Delete
 2. വിധിയുടെ വിളയാട്ടം..!!!
  പറയാതെ പോയതല്ലേ വിട്ടു കള ....
  അത് വിധിച്ചിട്ടുള്ളതല്ല. നന്നായി എഴുതിയിട്ടുണ്ട് കേട്ടോ ...
  അവസാന വരികൾ ഹൃദ്യം .!!!

  ReplyDelete
  Replies
  1. പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ കിട്ടി കെട്ടിയേനെ....

   ഇഷ്ടം

   Delete
 3. എന്താലേ... പറയാതെ പോയത് പിന്നെ ആലോചിക്കാനും താലോലിക്കാനുമൊക്കെ ഒരു രസമല്ലേ എന്ന് കരുതി അങ്ങട് സമാധാനിക്കുക.. അല്ലെങ്കി ഇന്നസെന്റ് പറഞ്ഞപോലെ രണ്ടു പപ്പടം എടുത്തങ്ങട് കാച്ചുക ആ വിഷമമൊക്കെ അങ്ങ് മാറിക്കോളും :-D

  ReplyDelete
  Replies
  1. കടുക് പൊട്ടിച്ചാലും മാറും വിഷമം...
   ഒരു രസാണ് പറയാതെ പോയ പ്രണയം...

   ഇഷ്ട്ടം

   Delete
 4. ഇന്നലെ വായിച്ചിട്ട എന്റെ കമന്റ് പോയോ?


  നഷ്ടപ്രണയം എത്രയധികമാ ആദിക്ക്?? ഇനിയതും ഓർത്തോണ്ടു ഇരിക്കാതെ പുതിയത് സെറ്റ് ആക്കാൻ നോക്കൂ..

  ReplyDelete
  Replies
  1. ഇന്നലെ വന്നില്ലാട്ടോ...
   ഓർതോണ്ടിരിക്കുന്നില്ല ഒരു രസത്തിനു എഴുതുന്നു എന്നെ ഉള്ളു...

   ഇഷ്ടം

   Delete
 5. പ്രഥമാനുരാഗവർണ്ണന ഇഷ്ടായി.
  ചങ്ക് പെടക്കണ്ടത് ഇവിടേം േകേട്ടു.

  ReplyDelete
  Replies
  1. നന്ദി...
   അയ്യോ അവിടേം കേട്ട...

   Delete
 6. കെട്ടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു: ബട്ട് വേറൊരാള് തട്ടി !

  ReplyDelete
  Replies
  1. എനിക്കും പ്രതീക്ഷ ഉണ്ടായിരുന്നു.

   Delete
 7. അവളോട് പ്രണയം. അവൾക്ക് മറ്റൊരാളോട് പ്രണയം. പോട്ടെ.

  ReplyDelete
  Replies
  1. പറയാൻ മറന്നത് കൊണ്ടാണ്

   Delete
 8. കടിഞ്ഞൂൽ പ്രണയ പരാജയത്തിൽ
  നിന്നും ഒരു ആദി കവിയുണ്ടായ ചരിതങ്ങൾ
  അസ്സലായി വർണ്ണിച്ചിരിക്കുന്നു ...

  ReplyDelete
  Replies
  1. മുരളിച്ചേട്ടാ നന്ദി വായനക്കും കമന്റിനും.

   ഇഷ്ട്ടം

   Delete
 9. ഇഷ്ടായി ആദീ... പോസ്റ്റും കവിതയും... മനസ്സിൽ തട്ടി...

  ReplyDelete
  Replies
  1. വിനുവേട്ടാ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം...

   Delete
 10. സ്കൂൾ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല. ഞാനും ഒരെണ്ണം എന്റെ ബ്ലോഗിൽ ഇട്ടിരുന്നു. 'മറക്കില്ലൊരിക്കലും ' എന്ന പേരിൽ .
  ആശംസകൾ ....
  http://chinnuvintenaadu.blogspot.com/2015/06/blog-post.html

  ReplyDelete
  Replies
  1. വായിച്ചിട്ടുണ്ടെന്നാണ് ഓർമ്മ . ഒന്നൂടി വായിച്ചേക്കാം.
   സ്നേഹം

   Delete
 11. ആദ്.... നിന്റെ പ്രണയകഥകൾ നമുക്ക് ഒരു സമാഹാരം ആക്കിയാലോ ടാ...നല്ല രസണ്ട് ട്രാ വായിക്കാൻ.പറയാത്ത പ്രണങ്ങളാണ് മറക്കാതെ കൂടെ പോരാറുള്ളത് ന്ന് എനിക്ക് തോന്നാറുണ്ട്..സലാം ടാ

  ReplyDelete
  Replies
  1. ഫുൾ ചിലവ് മാമൻ്റെ വക ആണെങ്കിൽ ഞാൻ റെഡി സമാഹാരം ആക്കാൻ

   Delete
 12. ചൂടാതെ പോയ് നീ നിനക്കായി ഞാൻ
  ചോരചാറിച്ചുവപ്പിച്ചൊരെൻ
  പനീർപ്പൂവുകൾ...

  ReplyDelete
  Replies
  1. ഹ... ഞാൻ എടുക്കുന്നു. അടുത്ത പോസ്റ്റിൽ ആവശ്യം വന്നേക്കും

   Delete
 13. പറയേണ്ടത് പറയണ്ടപ്പോൾ പറയാൻ ഇനിയെങ്കിലും പഠിക്കുക അല്ലെങ്കിൽ ഇത്തരം വലിയ നഷ്ടങ്ങൾ സംഭവിക്കും എന്നറിയുക. നന്നായി അവതരിപ്പിച്ചു കേട്ടോ ആദി, എന്റെ പോസ്റ്റിൽ വന്നതിനും നന്ദി 

  ReplyDelete
 14. ആദിയേ... എനിക്ക് 96 സിനിമ ഓർമ്മ വന്നു. ആ സിനിമ നിങ്ങളെ പോലുള്ള പറയാൻ വൈകി പോയ ടീം സ് ആണല്ലേ ഹിറ്റ് ആക്കിയത്. അതായത് ഇതു പോലെ കുറെ പേർ ഉണ്ടെന്നർത്ഥം. നല്ലെഴുത്ത് ട്ടോ വായിച്ചു തീരുന്നത് അറിയില്ല

  ReplyDelete
 15. ആദി. നിന്റെ പ്രണയങ്ങളിലെ അതിസാധാരണത്വമാണ് നീയെഴുതുന്ന ഓരോ വരികളെയും ജീവനുള്ളതാകുന്നത്.നാടകീയതയുടെ കൈത്താങ് ഇല്ലാതെ തന്നെ നിന്റെ നഷ്ടപ്രണയം വായിക്കുന്നവനൊപ്പം നടക്കുന്നു.സലാം.

  ReplyDelete
 16. If you're looking to lose kilograms then you need to try this totally brand new tailor-made keto diet.

  To create this keto diet, certified nutritionists, fitness trainers, and professional cooks joined together to produce keto meal plans that are efficient, convenient, money-efficient, and fun.

  From their first launch in 2019, thousands of clients have already completely transformed their figure and health with the benefits a good keto diet can offer.

  Speaking of benefits: in this link, you'll discover 8 scientifically-certified ones provided by the keto diet.

  ReplyDelete