Sunday, March 1, 2020

ഓൺലൈൻ പ്രണയം : നോവൽ

Part-1

ഉത്തരവാദിത്തംരാവിലെ പത്തിനോടടുത്ത സമയം. ഒരുപാട് കെട്ടിടങ്ങൾക്ക്  നടുവിലുള്ള  ഗ്ലാസ്സിട്ട  ആ  നീല കളർ കെട്ടിടം "ഓർബിറ്റ് ഐടി" കമ്പനിയുടേതാണ്, കമ്പനിയിലെ ജോലിക്കാർ ഓരോരുത്തരായി എത്തി കൊണ്ടിരിക്കുന്നു.  ഏകദേശം 10 മണി ആയതോടെ ജീവനക്കാരുടെ തിരക്ക് പെട്ടെന്ന് വർദ്ധിച്ചു. വൈകി എത്താൻ അവർ ആഗ്രഹിക്കാത്തതിനാലാവണം  എല്ലാവരും 10-മണിക്ക് മുൻപ് തന്നെ എത്തിച്ചേരാൻ തിരക്കുകൂട്ടി. ഓരോ ജീവനക്കാരുടെയും വരവ് സമയം, വാതിൽക്കൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് കാർഡ് റീഡറിൽ രേഖപ്പെടുത്തുന്നുണ്ട്. എത്തിച്ചേരുന്ന സമയം മാത്രമല്ല, ജീവനക്കാരുടെ മൊത്തത്തിലുള്ള എല്ലാ പോക്ക് വരവുകളും  സ്മാർട്ട് കാർഡ് റീഡറിൽ രേഖപ്പെടുത്തുന്നു. കമ്പനിയുടെ പ്രധാന ഗ്ലാസ് ഡോറിൽ മാഗ്നറ്റിക് ലോക്ക് ആണ്  ഘടിപ്പിച്ചിരിക്കുന്നത് , ജീവനക്കാർ അവരുടെ തിരിച്ചറിയൽ കാർഡുകൾ സ്മാർട്ട് കാർഡ് റീഡറിന് മുൻപിൽ  കാണിക്കുമ്പോൾ മാത്രം  വാതിൽ തുറക്കുന്ന രീതിയിലാണ് അത്  പ്രോഗ്രാം ചെയ്തിട്ടുള്ളത്. ആ ഐഡന്റിറ്റി കാർഡുകളും സ്മാർട്ട് കാർഡ് റീഡറുകളും ഉള്ളതിനാൽ കമ്പനിയുടെ സുരക്ഷയും ജീവനക്കാരുടെ സമയ  ക്രമവും നിലനിർത്തി പോന്നു. 10 മണിക്കുള്ള  ബസർ മുഴങ്ങിയപ്പോൾ, കമ്പനി ഡയറക്ടറും സിഇഒയുമായ അഞ്ജലി ഉൾപ്പെടെ മറ്റ്  എല്ലാ സ്റ്റാഫുകളും കമ്പനിയിലെത്തിയിരുന്നു.

അഞ്ജലിക്ക് 23 വയസ്സായിരുന്നു, അവൾ ബി. ഇ.  കമ്പ്യൂട്ടർ ആണ് പഠിച്ചത്. നേരത്തെ കമ്പനി ഡയറക്ടറും സി.ഇ.ഒ യും ആയിരുന്ന,  അവളുടെ പിതാവിന്റെ പെട്ടെന്നുള്ള മരണം കാരണം,  കമ്പനിയുടെ ഉത്തരവാദിത്തം അവളിലേക്ക് വന്നു. അവളുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഭാരിച്ച  ഉത്തരവാദിത്തമായിരുന്നു അത്; ഇങ്ങനെ ഒരു അവസ്ഥ അല്ലായിരുന്നെങ്കിൽ,  കൂട്ടുകാരോടൊത്ത്  ചുറ്റിക്കറങ്ങുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒരു പ്രായമായിരുന്നു അവളുടേത്. തുടർ വിദ്യാഭ്യാസത്തിനായി യു എസി ലേക്ക് പോകാനായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ  അവളുടെ പിതാവിന്റെ   മരണത്തെത്തുടർന്ന് അവളുടെ ആഗ്രഹം വെറും ആഗ്രഹമായി തന്നെ  തുടർന്നു. കമ്പനിയുടെ  ഉത്തരവാദിത്തം നല്ലരീതിയിൽ  കൈകാര്യം ചെയ്യാനും, അതേ സമയം തന്നെ അവളുടെ പ്രസരിപ്പ് നിലനിർത്താനും അവൾ ശ്രമിക്കാറുണ്ടായിരുന്നു. 

അഞ്ജലി ഇരു വശവുമുള്ള ക്യാബിനുകൾക്കിടയിലൂടെയുള്ള  ഇടനാഴിയിലൂടെ  അവളുടെ റൂമിലേക്ക്  നടന്നു. അയഞ്ഞ വെളുത്ത ടി-ഷർട്ടും  കോട്ടൺ ക്രീം ട്രൗസർറും ആയിരുന്നു അവളുടെ വേഷം.  ഓഫീസ് സമയങ്ങളിൽ  കാഷ്വൽ ഡ്രെസ്സ് ധരിക്കാൻ ആയിരുന്നു അവൾക്കിഷ്ടം. പ്രധാനപ്പെട്ട എന്തെങ്കിലും  പ്രോഗ്രാം, അല്ലെങ്കിൽ ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ച നടക്കുമ്പോഴെല്ലാം മാത്രമേ അവൾ ഫോർമൽ  വസ്ത്രം ധരിക്കാറുള്ളു. മറ്റ് ഓഫീസ് ജീവനക്കാർക്കും ഡവലപ്പർമാർക്കും അവിടെ ഫോർമൽ  വസ്ത്രം ധരിക്കണം എന്ന്  നിർബന്ധമുണ്ടായിരുന്നില്ല. അവരുടെ  ഇഷ്ട്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ അവർക്ക് അവിടെ സ്വാതന്ത്ര്യമുണ്ടായിരുന്നു. 

"നിങ്ങൾ ഓഫീസിൽ ചെയ്യുന്ന ജോലി എന്ത്‌ തന്നെ ആയാലും, അത്  നിങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയണം. നിങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന ജോലി ആസ്വദിക്കാൻ കഴിയുമെങ്കിൽ അതിൽ നിന്നുള്ള ടെൻഷനും,  ക്ഷീണവും  നിങ്ങൾക്ക് അനുഭവപ്പെടില്ല" എന്ന്  അഞ്ജലി എപ്പോഴും അവരോട് പറയാറുണ്ടായിരുന്നു. ജോലിയിൽ ആസ്വാദനവും കളി തമാശകളും കലർത്തി അവൾ ജീവനക്കാരുടെ ഉൽ‌പാദനക്ഷമത വർദ്ധിപ്പിച്ചു. ജിം, നീന്തൽക്കുളം, പ്രാർത്ഥന റൂം , മെഡിറ്റേഷൻ റൂം, തുടങ്ങിയ സൗകര്യങ്ങൾ അവൾ  ജീവനക്കാർക്ക് വേണ്ടി നൽകിയിരുന്നു. ഈ സൗകര്യങ്ങൾ കാരണം ജീവനക്കാർ അവരുടെ പരമാവധി സമയം ഓഫീസിൽ ചെലവഴിക്കുകയും, തിരക്കേറിയ ജോലികൾക്കിടയിലെ  സമ്മർദ്ദങ്ങളെ  നേരിടുകയും ചെയ്തു. ഇതിന്റെയെല്ലാം  നല്ല റിസൾട്ട്‌  കമ്പനിക്ക് ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

അവളുടെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ ചില ജോലിക്കാർ ചെറുതായി തല കുനിച്ച് അവളെ ആശംസിച്ചു. അവർക്ക് ചെറു പുഞ്ചിരിസമ്മാനിച്ച്  അവൾ ഓഫീസിലേക്ക്  കയറിപ്പോയി. ആശംസ പേടിച്ചിട്ടല്ല, മറിച്ച് അവളെക്കുറിച്ച് അവർക്ക് തോന്നിയ ബഹുമാനത്തിൽ നിന്നാണെന്ന് അവരുടെ ശരീരഭാഷയിൽ നിന്ന് വ്യക്തമായിരുന്നു.  "ഞാൻ നിങ്ങളിൽ ഒരാളാണ്" എന്ന ചിന്ത മറ്റുള്ള സ്റ്റാഫുകളിലും എത്തിക്കാൻ വേണ്ടി ആവാം, മറ്റുള്ളവരുടേതിന് സാമ്യമായ തരത്തിലുള്ള ഫർണിച്ചറുകളായിരുന്നു അവളുടെ ഓഫീസിലും ഉണ്ടായിരുന്നത്. 

സ്പ്രിങ് കൊണ്ട് സജ്ജീകരിച്ച ഗ്ലാസ്‌ ഡോർ തള്ളി തുറന്നുകൊണ്ട്,  അഞ്ജലി അവളുടെ ക്യാബിനിൽ പ്രവേശിച്ചു.


തുടരും... 

42 comments:

 1. കൊള്ളാം.. നല്ല തുടക്കം.!!! പെട്ടെന്ന് തീർന്നു പോയി ... അടുത്ത അദ്ധ്യായം വേഗം ആയിക്കോട്ടെ ..
  ആഴ്ചയിൽ ഒരു ദിവസം പോസ്റ്റ്‌ വരുന്ന രീതിയിൽ എഴുത്തുകയാണെങ്കിൽ നല്ലതായിരിക്കും .!!!

  ReplyDelete
  Replies
  1. Editor കനിയണം പെട്ടന്ന് വരണമെങ്കിൽ....
   ആഴ്ചയിൽ ഒന്ന് വീതം ഇടാൻ ആയിരുന്നു പ്ലാൻ...
   നോക്കാം...

   Ishttam

   Delete
  2. എഡിറ്ററുടെ കുത്തിനു പിടിച്ചു മേടിച്ചോ .... അല്ലേൽ കാര്യം നടക്കില്ല 😄

   Delete
  3. എഡിറ്റർ എന്നേ തയ്യാർ...

   Delete
 2. നല്ല തുടക്കം സംഭ്രമജനകമായ തുടർ അദ്ധ്യായങ്ങൾക്കായി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. ഒരാഴ്ച കാത്തിരിക്കു... എല്ലാം ശരിയാകും

   Delete
 3. വായിച്ചു തുടങ്ങിയപ്പോഴേക്കും അവസാനിച്ചു. അടുത്ത ഭാഗം വരട്ടെ...അഞ്ജലിയുടെ വ്യക്തിത്വം ഇഷ്ടമായി ☺️

  ReplyDelete
  Replies
  1. ചേച്ചി രണ്ടാമത് പറഞ്ഞ പോയിന്റ് ഒന്ന് കാണിക്കാൻ വേണ്ടിയാണ് ആദ്യ part ഉപയോഗിച്ചത്. അത് കൊണ്ടാണ് കുറഞ്ഞ പോയത്. അടുത്ത ഭാഗം ഇടാം

   ഇഷ്ടം...

   Delete
 4. ആദി. നന്നായെഴുതി ടാ.അഞ്ജലിയുടെയും,കമ്പനിയുടെയും ഫൗണ്ടേഷൻ നന്നായി ചെയ്തു.സ്വപനം പോലൊരു ജോലിസ്ഥലം ട്ടാ.സലാം.എഡിറ്റ് ചെയ്ത സുധിക്ക് ഉൾപ്പെടെ.

  ReplyDelete
  Replies
  1. കഥാനായിക അഞ്ജലി ആയോണ്ട് ഫൗണ്ടേഷൻ കുറച്ച് വലുതാക്കി. സ്വന്തമായി ബിസിനെസ്സ് ഒക്കെ ഉള്ളത് മാമന് എന്തിനാ ഇങ്ങനെ ഒരു സ്വപ്ന ജോലിസ്ഥലം...
   വ സലാം...

   ഇഷ്ടം

   Delete
 5. കമ്പനി ഡയറക്ടർ അഞ്ജലി മാഡം കൊള്ളാം . തുടക്കം നന്നായി . ബാക്കി വേഗം പോരട്ടെ .

  ReplyDelete
  Replies
  1. ബാക്കി വരും... ഇഷ്ട്ടം

   Delete
 6. ആദീ.. മിടുക്കാ.. അതിശയിപ്പിച്ചു കളഞ്ഞല്ലോ

  നോവൽ, കുറേയേറെ കഥാപാത്രങ്ങളുടെ , വ്യക്തി ബന്ധങ്ങളുടെ , സാമൂഹഘടനയുടെയൊക്കെ വികാരബന്ധിത ചിത്രങ്ങളാണ്. ഈ അധ്യായത്തിൽ വായനക്കാരൻ അഞ്ജലിയെ ഇങ്ങെടുക്കുകയാണ്. അതിനുവേണ്ടുന്നെെതെല്ലാം ആദി എഴുതി.

  അഭിനന്ദനങ്ങൾ.. നല്ലൊരു നോവൽ വായനാനുഭവം പ്രതീക്ഷിക്കുന്നു.

  ReplyDelete
  Replies
  1. പോകെ പോകെ വരുമായിരിക്കും, വരണമല്ലോ... വരും...
   ഇഷ്ടം

   Delete
 7. ആദി, നന്നായിട്ടുണ്ട്.. ഒരു ഓഫീസും മിടുക്കിയായ ഒരു പെണ്കുട്ടിയും മറ്റ് സാഹചര്യങ്ങളും ഈസി ആയി മനസ്സിൽ വന്നു. എല്ലാരും പറഞ്ഞ പോലെ പെട്ടെന്ന് തീർന്നു പോയി.. ഏതേലും ഒരു ഇൻസിഡന്റ കൂടെ എഴുതി ഒരു പൊടി നീട്ടിയിരുന്നേൽ അടിപൊളി ആയേനെ. പിന്നെ ഒരു കല്ലുകടി പറയട്ടെ എഡിറ്ററും എഴുത്തുകാരനും ശ്രദ്ധിക്കാമോ.. അവൾ എന്നുള്ളത് ഒത്തിരി റിപീറ്റ് ആകുന്നുണ്ട്. ഒരു പരഗ്രാഫിൽ തന്നെ കുറെ വരുന്നു. എങ്ങനെ മാറ്റണമെന്ന് എനിക്കറിയില്ല.. അതു കഥയുടെ വായനക്ക് എനിക്ക് സുഖകുറവ് ഉണ്ടാക്കി

  ReplyDelete
  Replies
  1. ആദ്യമായത് കൊണ്ട് ആണ്... ഇനിയുള്ളത് ശരിയാക്കാ... ishtam

   Delete
 8. നോവൽ !! ഹെഡാ ഭീകരാ..
  നല്ല തുടക്കം. എന്നാലും എല്ലാ കാര്യങ്ങളും ഡയറക്റ്റ് വിവരിച്ചു തരുന്ന രീതി is too plain, in my opinion. ആദ്യ ഭാഗം അവസാനിക്കുമ്പോൾ തുടരൻ നോവലുകളിൽ സാധാരണ ഉണ്ടാവാറുള്ളത് പോലെ ആകാംഷ നിറയ്ക്കുന്ന രീതിയിൽ ആയിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. ഇനിയുള്ളതി ശരിയാക്കാം...
   ഇഷ്ടം

   Delete
 9. നല്ല ആമുഖം... കഥാതന്തുവിലേക്ക് കടക്കുമ്പോൾ പക്ഷെ ഇത്ര എളുപ്പം.തീരുന്ന വിധം ആകാതിരിക്കാൻ ശ്രമിക്കണം..

  ReplyDelete
  Replies
  1. ആദ്യ ശ്രമം ആണ്... അതിന്റെ പോരായ്മകൾ കാണും... ഇനിയുള്ള ഭാഗം ശരിയാക്കാം

   Delete
 10. Good start Aadi!
  Keep coming.
  The company background narrations reminded me of the company I worked years back (The CMC Ltd)
  Only difference is even the CEO sits alongside the other employees of the company, there is no separate cabin for the MD Or CMD. All sits around open office.
  Waiting for the next part.
  Good wishes.
  P V Ariel

  ReplyDelete
 11. നോവൽ ആയിട്ടാണ് വരവ് അല്ലേ? തുടരട്ടെ...
  ഇൻ ട്രോ ഗംഭീരം

  ReplyDelete
 12. ഒരു ചെറിയ ശ്രമം... നോക്കട്ടെ

  ReplyDelete
 13. നോവലിന്റെ തുടക്കം കൊള്ളാം ആദി. വായിച്ചപ്പോൾ അഞ്ജലി-യുടെ കഥാപാത്രമായി എന്റെ മനസ്സിൽ തെളിഞ്ഞത് നസ്രിയ ഫഹദിന്റെ മുഖമാണ് !! ഈ കഥയുടെ ഇനിയുള്ള പോക്ക് അറിയുവാൻ എല്ലാരേയും പോലെ ഞാനും കാത്തിരിക്കുന്നു. എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. ഞാനും കാത്തിരിക്കുന്നത് അതിനാണ്... എവിടെ എത്തുമോ എന്തോ...

   Delete
 14. തുടക്കം അസ്സലായി.
  തുടരുക...
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി തങ്കപ്പൻ ചേട്ടാ.. ഇഷ്ടം

   Delete
 15. സംഭവം കൊള്ളാം. ഒരു അപൂർണ്ണത തോന്നുന്നുണ്ട്. അധ്യായത്തിന്റെ ശരീരം മൊത്തം രൂപപ്പെടാത്തതു പോലെ. പക്ഷേ നന്നായി എസ്റ്റാബ്ലിഷ് ചെയ്തു.

  ReplyDelete
 16. ആദി സുധിമാർക്ക്  അഭിവാദ്യങ്ങൾ ...
  ഓരോ അദ്ധ്യായവും ഇതുപോലെ എള്ളോളം പോരാ
  ഏണിയോളം വേണം ,ഏണിയുടെ തുമ്പത്തെത്തിയാൽ
  ഇത്തിരി സസ്പെന്സിട്ട് തുടരും കാണിക്കണം ...

  ReplyDelete
 17. വായിച്ചു.തുടക്കം നന്നായി.

  ReplyDelete
 18. തുടക്കം നന്നായി... ജീവനക്കാരുടെ ക്ഷേമവും സന്തോഷവും നില നിന്ന് കാണാൻ ആഗ്രഹിക്കുന്ന ഇതുപോലുള്ള ഉടമകളുടെ സ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിക്കുക തന്നെ ചെയ്യും...

  ReplyDelete
 19. തുടക്കം ഗംഭീരമാക്കി..... ഒതുക്കത്തിൽ സൗമ്യതയോടെ തുടങ്ങി. കൂടുതൽ വായിക്കാൻ കൂടെ കൂടുന്നു. നന്മകൾ നേരുന്നു

  ReplyDelete
 20. ഇങ്ങനത്തെ ഒരു ഓഫീസും തപ്പി കുറെ നാളായി നടക്കുന്നു. ഇപ്പഴാണ് കിട്ടിയത്! തുടക്കം കലക്കി. മുറിയിലേക്ക് കയറുമ്പോൾ അവളെ കാത്തിരുന്നതെന്തായിരുന്നെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! എന്ന ടൈപ്പ് എൻഡിങ് കൊടുത്താൽ കുറേക്കൂടി ഗുമ്മുണ്ടാകും.

  ReplyDelete
 21. ആദ്യ വായനക്കാരൻ അവസാനം വന്നു.. തുടർഭാഗങ്ങൾ തുടരെത്തുടരെ പോന്നോട്ടെ.

  ReplyDelete
 22. നന്നായിരിക്കുന്നു... അടുത്ത ഭാഗത്തേക്ക് പോകട്ടെ

  ReplyDelete
 23. അഞ്ജലി പെട്ടെന്ന് മനസ്സിൽ കയറി പറ്റി.

  ReplyDelete
 24. ചെറുനോവൽ എഴുതാൻ ഉള്ള ശ്രമം കൊള്ളാം.. അഭിനന്ദനങ്ങൾ

  ReplyDelete
 25. ആദി ഇവിടേക്ക് വരാൻ വൈകിയതിൽ ക്ഷമിക്കുക. നീണ്ട ഇടവേളക്കുശേഷം ഇന്നാണ് ബ്ലോഗ് വായന തുടങ്ങിയത്. നോവൽ എഴുതാനുള്ള ശ്രമത്തിന്‌ എല്ലാ ഭാവുകങ്ങളും. പുതിയ ഈ ശ്രമം ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു.

  ഇനി വായനയിലെ ചില നിരീക്ഷണങ്ങൾ പറയട്ടെ

  ഇഷ്ടപ്പെട്ടത്

  1. അതിഭാവുകത്വമോ, ദുർഗ്രഹമായ പദങ്ങളുടെ ബാഹുല്യമോ ഇല്ലാതെ വളരെ ലളിതമായ ഭാഷയിൽ തുടങ്ങി
  2. മേൽപ്പറഞ്ഞ കാരണം കൊണ്ടുതന്നെ വായിക്കുന്നതിനോടൊപ്പം തന്നെ ആ ഓഫീസും പരിസരങ്ങളും ഭാവനയിൽ കാണാൻ സാധിച്ചു.

  കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയത് (ഇതിന്റെ പകുതി നന്നായി എഴുതാൻ എനിക്ക് കഴിയില്ല. പറയുന്നത് ക്രിയാത്മക വിമർശനം ആയി എടുത്താൽ മതി)

  1. ആദ്യ പാരഗ്രാഫിൽ Technical details കുറച്ചു കൂടുതലായി എന്നുതോന്നി. ബസ്സർ മുഴങ്ങൽ പൊതുവെ IT കമ്പനികളിൽ ഇല്ലാത്ത ഒരു പരിപാടിയായതുകൊണ്ട് അവിടെ ഇത്തിരി ചേർച്ചയില്ലായ്മ തോന്നി
  2. 'അവൾ' എന്ന വാക്കിന്റെ ആവർത്തനം ചെറിയൊരു എഡിറ്റിംഗ് പാളിച്ച ആയി.


  അഞ്ജലിയുടെ തുടർനീക്കങ്ങൾക്കായി കാത്തിരിക്കുന്നു :-)

  ReplyDelete
 26. ബാക്കിയെവിടെ ആദീ???

  ReplyDelete