Saturday, February 8, 2020

സ്കൂൾ പ്രണയം....

ജൂണിലെ പേമാരി പെയ്തിറങ്ങി, 
മണ്ണിന്റെ നറുഗന്ധമെങ്ങുമെത്തി. 
അമ്മതൻ കൈപിടിച്ചന്നാമഴയിൽ, 
വിദ്യാലയപ്പടികൾ കയറിവന്നു. 

ഗുരുവിന്റെ വിദ്യയിൽ മുക്തനായി,
അറിവിന്റെ പാതയിൽ ഞാൻ നടന്നു '
കാലങ്ങളോരോന്നായ് കടന്നുപോയി.
കാലത്തിൻ മാറ്റങ്ങൾ വന്നുനിന്നു.

കൗമാരമെന്നിൽ ചിറകുമുളച്ചൊരു,
അഗ്നിയിൽ കിളുർത്ത പ്രണയമായി.
തീവ്രാനുരാഗമായ്‌...
ജീവനിൽ  ശ്വാസമായ്...
വിദ്യയ്ക്ക് തടസമായ്‌ പ്രണയം.

മാർച്ചുമാസത്തിന്റെ  
തീക്ഷ്‌ണമാം വെയിലിൽ '
തമ്മിൽ അകന്നു പോയ് പ്രണയം...
തമ്മിൽ അകന്നുപോയ് പ്രണയം.

17 comments:

  1. കൊള്ളാം ആദി. ഒരു കുട്ടിയുടെ നിഷ്കളങ്കത ഉള്ള വരികൾ ☺️

    ReplyDelete
    Replies
    1. ആദ്യ വായനക്കും കമന്റിനും നന്ദി. സ്കൂൾ പ്രണയം ആയോണ്ട് കുറച്ച് കുട്ടിത്തം ആക്കി എന്നേ ഉള്ളു.

      ഇഷ്ടം

      Delete
  2. അച്ചോടാ ...
    നല്ല കവിത .
    ആ ചിത്രം അടിപൊളി .
    കാലത്തിൻ മാറ്റങ്ങൾ എന്ന വരിയിൽ "എന്നിലും " മുഴച്ചു നിൽക്കുന്നത് പോലെ ... വന്നു നിന്നു എന്ന് മതിയാവും .. കവിതയല്ലേ... എന്നിലും എന്നത് വായനക്കാർ മനസ്സിലാക്കിക്കോളും . പിന്നെ കാലത്തിന്റെ മാറ്റങ്ങൾ ഒരാളിൽ മാത്രമല്ലല്ലോ .. പ്രകൃതിയിൽ മൊത്തം മാറ്റങ്ങൾ വരുത്തുന്നില്ലേ ... അങ്ങനെ ചിന്തിക്കുമ്പോഴും എന്നിലും ആവശ്യമില്ല ..
    എന്റെ അഭിപ്രായം ആണ് കേട്ടോ .. ☺️

    ReplyDelete
    Replies
    1. എന്നിലും കളഞ്ഞു.
      ഇഷ്ടം

      Delete
  3. അഗ്നിയിൽ കുളിർത്തത് വെയിലിൽ വാടുകയില്ലാ. ആയുസില്ലാത്ത കൗമാര പ്രണയം! നന്നായി.
    ആശംസകൾ

    ReplyDelete
  4. കുഞ്ഞുങ്ങൾക്ക് പ്രണയിക്കാനാകുമോ? അത് കൗതുകം അല്ലേ? ഭംഗിയുള്ള കളിപ്പാട്ടങ്ങളോട് തോന്നുന്ന പോലെ??

    ReplyDelete
    Replies
    1. കൗമാരക്കാർക്ക് പറ്റും എന്നാണ് എന്റെ അറിവ്.

      Delete
  5. കവിത വായിക്കാനും വിലയിരുത്തുവാനും

    ഉള്ള പാണ്ഡിത്യം എനിക്കില്ല ഒറക്കെ ഈണത്തിൽ വായിക്കുക. വായിക്കുമ്പോൾ ടൂൺ നഷ്ടപ്പെട്ടാൽ എന്താ കുഴപ്പം ഉണ്ട് എന്ന് കരുതുന്നു. ഇതാണ് എൻറെ രീതി ഇതിൻറെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ

    വലിയ അറിവില്ല എന്നതാണ് വാസ്തവം

    എങ്കിലും ആദിയുടെ കവിതക്ക് ആശംസകൾ

    ReplyDelete
  6. പണ്ട് നാലാം ക്ലാസിൽ ഒക്കെ പഠിക്കുമ്പോ സിംപിൾ ആയ ചില കവിതകൾ നമ്മൾ പഠിക്കുലോ..ഒരേ താളത്തിൽ ചൊല്ലാൻ പറ്റുന്നവ. അതു പോലുണ്ട്

    ReplyDelete
    Replies
    1. അത്രേ ഉദ്ദേശിച്ചുള്ളു. സത്യായിട്ടും.
      പിന്നെ സ്കൂൾ ലെ പ്രണയം ആകുമ്പോ അത്ര മതിയല്ലോ?

      Delete
  7. പ്രണയകവിയുടെ ഉഗ്രൻ പ്രണയകാവ്യം.. :-)

    ReplyDelete
    Replies
    1. താങ്ക്യു താങ്ക്യു...

      Delete
  8. ജൂണിലെ പേമാരിയിൽ  പെയ്തിറങ്ങിമാർച്ചുമാസത്തിന്റെ  
    തീക്ഷ്‌ണമാം വെയിലിൽ   വരണ്ടുപോയ  അനുരാഗം ...!

    ReplyDelete
    Replies
    1. ഒരു പൂട്ടലിന്റെയും തുറക്കലിന്റെയും ഗ്യാപ് എന്ന് വേണമെങ്കിലും parayaam

      Delete
  9. According to Stanford Medical, It is indeed the one and ONLY reason women in this country live 10 years longer and weigh 19 KG lighter than us.

    (Just so you know, it has absolutely NOTHING to do with genetics or some secret diet and really, EVERYTHING related to "HOW" they are eating.)

    P.S, I said "HOW", and not "WHAT"...

    TAP this link to uncover if this quick test can help you release your true weight loss potential

    ReplyDelete