Thursday, January 9, 2020

സമയം വൈകി

അങ്ങനെ ഒരു പാട് നാളുകൾക്ക് ശേഷം അയാള്‍ ആദ്യമായി എന്‍റെ അടുത്ത് വന്നു.
സോറി.
അയാൾക്ക് വരേണ്ടി വന്നു എന്ന് പറയുന്നതാവും ഉചിതം.

എന്റെ കാമുകിയുടെ സ്വന്തം ബാപ്പ. 😠

അവളെ എനിക്ക്  വിവാഹം  ആലോചിക്കാൻ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ വായില്‍ നിന്നും വീണ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നു.

"വല്ല അലവലാതിക്ക് കൊടുത്താലും നിനക്ക് എന്റെ മകളെ ഞാന്‍ തരത്തില്ല"


അന്ന് ആദ്യമായി ഒരു അലവലാതി ആകാന്‍ ഞാന്‍ ഒരുപാട് കൊതിച്ചു പോയി.

എന്‍റെ പ്രണയത്തിന്റെ വില അവള്‍ കാണുന്നില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാകും എന്‍റെ നാവു പിടിച്ചിടത്ത് നിന്നില്ല.

"ഹും... നിങ്ങളെ മകളെ കെട്ടാന്‍ എന്‍റെ പട്ടി വരും. നാട്ടിൽ വേറാരും ഇല്ലാത്ത പോലെ (അത് കേട്ടപ്പോള്‍ എന്‍റെ പട്ടി കുട്ടി തുള്ളിചാടുന്നത് ഒന്ന് കാണണം. ഓഹോ എന്തൊരു ആവേശം, എന്തൊരാവേശം. )

പണ്ടാര കലിപ്പുമായി ഞാന്‍ അവിടെ നിന്നും ഇറങ്ങി.

വർഷം രണ്ട് കഴിഞ്ഞു. ഗള്‍ഫില്‍ വന്നു ഒരു കണ്ടെയ്നര്‍ നിറയെ കാശുമായി നാട്ടില്‍ ചെന്നപ്പോള്‍ അവളുടെ ബാപ്പയ്ക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല. ഒരു മാതിരി മൂലക്കുരു വന്ന ആളുകളെപ്പോലെ.

"മോൻ എന്നോട് ക്ഷമിക്കണം. നിങ്ങളുടെ പ്രണയത്തിനു മുന്നില്‍ ഞാന്‍ തോറ്റു പോയി. നീ അവളെ കല്യാണം കഴിക്കണം"

"സോറി… ഉപ്പാ… സമയം ഒരു പാട് വൈകിപ്പോയി.. വളരെ അധികം വൈകിപ്പോയി.."

"അതേടാ സമയം വൈകി... പത്ത് മണി കഴിഞ്ഞു.. എഴുന്നേറ്റു പോയി ഷോപ്പ് തുറക്കെടാ... നട്ട പാതിരാക്ക് മൊബൈലും കുത്തി നേരം വൈകി കിടന്നാല്‍ ഇതല്ല ഇതിലപ്പുറവും പറയും... മനുഷ്യന്റെ ഉറക്കം കളയാന്‍ ഓരോ ജന്മങ്ങള്‍....''

കണ്ണ് തുറന്ന് നോക്കുമ്പോൾ മാമനുണ്ട് മുൻപിൽ.

19 comments:

  1. എന്തും പറയാനുള്ള െകെ ലസൻസാണോ സ്വപ്നം

    ReplyDelete
  2. എന്തും പറയാനുള്ള Licence ആേണേ ഒ സ്വപ്നം

    ReplyDelete
  3. @ഉദയപ്രഭൻ ചേട്ട സ്വപ്നത്തിലാകുമ്പോ ആരേയും പേടിക്കണ്ടല്ലോ?
    അതോണ്ട് എന്തും ദൈര്യായി പറയാം

    ReplyDelete
  4. സ്വപ്നത്തിൽ ആണേലും സ്വപ്നം കാണലിനു കുറവൊന്നുമില്ല.

    ReplyDelete
  5. ഗള്‍ഫില്‍ വന്നു ഒരു കണ്ടെയ്നര്‍ നിറയെ കാശുമായി നാട്ടില്‍ ചെന്നു എന്ന് പറഞ്ഞപ്പോ തന്നെ മനസിലായി വെറും സ്വപ്‌നമാണെന്ന്‌!
    എന്ന്, ഒരു കണ്ടെയ്നര്‍ നിറയെ കാശുമായി നാട്ടില്‍ ചെല്ലുന്ന സ്വപ്നം എന്നും കാണുന്ന ഒരു ഗൾഫുകാരൻ.

    ReplyDelete
  6. സ്വപ്നം ഉണ്ടെങ്കിലേ ജീവിതത്തിനു ഒരു രസണ്ടാകുള്ളൂ. ഇപ്പൊ എന്റെ കാര്യം നോക്ക്. സ്വപ്നത്തിൽ ആണേലും എനിക്ക് പറയാൻ ഉള്ളദ് ഞാൻ പറഞ്ഞല്ലോ. ഉറക്കിൽ സംസാരിക്കുന്നവരുടെ കൂടെ ഒന്ന് സംസാരിച്ചു നോക്ക്.

    ReplyDelete
  7. @കൊച്ചു ഗോവിന്ദൻ കണ്ട് പിടിച്ചു കളഞ്ഞു അല്ലേ... ummm...

    ReplyDelete
  8. ഓരോരോ കൊച്ചു കൊച്ചു മോഹങ്ങൾ...കൊച്ചേ നല്ല വല്ല സ്വപ്‍നോം കണ്ടൂടെയ്

    ReplyDelete
  9. ഗൗരി ചേച്ചി ഇത് നല്ല സ്വപ്നം അല്ലേ?
    അയാളോടുള്ള വെറുപ്പ് അങ്ങനെ മാറിയല്ലോ

    ReplyDelete
  10. ഞാൻ വെറും ആദിയല്ല, ഒരു കണ്ടെയ്‌നർ നിറയെ പൈസ കൊണ്ട് വന്ന അൽ-വല-ആദി...
    സ്വപ്നമൊന്നും പെട്ടന്ന് തീർത്തു കളയല്ലേ ആദി.. നീളട്ടെ.. എന്നാലല്ലേ ഒരു സുഖമുളൂ..

    ReplyDelete
  11. അങ്ങിനെയാണ് മക്കളേ അൽ വല ആദി ഉണ്ടായത് 😄😄😄.
    പിന്നേയ് ഈ പെട്ടി കമന്റ്‌ ബോക്സ്‌ കാണാൻ ഒരു സുഖംല്ല്യ ..


    ReplyDelete
  12. @ദിവ്യ ചേച്ചി ഇനി ഈ കമന്റ് ബോക്സ്‌ കൂടി മാറ്റാൻ പറയരുത് ബ്ലീസ്... 2 ഡേയ്‌സ് അതിന് പോകും. അൽ വൽ ആദി എന്നാകുമ്പോ കേൾക്കാൻ ഒരു രസണ്ട്

    ReplyDelete
  13. @ആനന്ദ് സ്വപ്നം ഞാനായിട്ട് തീർക്കുന്നതല്ല. ഞാൻ എപ്പോ സ്വപ്നം കണ്ടാലും ഒന്നുകിൽ മാമൻ വിളിക്കും, അല്ലെങ്കിൽ അലാറം അടിക്കും. ഭാഗ്യല്ലമ്മിണീ... പായ 'മടക്യാള എന്ന് പറയുന്ന പോലാണ്

    ReplyDelete
  14. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയുന്നത് ഇതാണ്😁😀

    ReplyDelete
    Replies
    1. സ്വപ്നം കാണാൻ ചിലവൊന്നും ഇല്ലാത്തത് കൊണ്ട് എത്ര വേണേലും കാണാലോ

      Delete
  15. സ്വപ്‌നാടകൻ അലവലാദി 😄😄

    ReplyDelete
    Replies
    1. സ്വപ്നം കാണാത്തവരായി ആരുണ്ട് കുഞ്ഞേ. നമുക്ക് പറ്റാത്ത കാര്യങ്ങൾ വരെ കാണാനും ചെയ്യാനും പറ്റുന്ന ഒന്നല്ലേ സ്വപ്നം. അടി കിട്ടും എന്ന് പേടിക്കണ്ടല്ലോ?

      Delete
  16. പാവം...
    എല്ലാം കിനാവുകളിൽ മാത്രം ...

    ReplyDelete
  17. വെറുതെയല്ല ഉറക്കമിത്ര നീണ്ടത്!!
    ആശംസകൾ

    ReplyDelete