കാലന്റെ വരവറിയിക്കാനെന്ന പോലെ കാലൻ കോഴി പൂവ്വാ... പൂവ്വാ... എന്ന് കൂവി വിളിച്ച് കൊണ്ടേയിരുന്നു.
പൂവ്വാ… പൂവ്വാ!
ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഒക്കെ പോയതെന്നും, കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ട അറിവേ എനിക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും പോകാറുമില്ല. നാരായണ, നാരായണ എന്നു പറയാറുമില്ല. "ഇഞ്ഞൊന്ന് പോണുണ്ടോ ആട്ന്ന് . വെർതെ മനുഷ്യന്റെ ഉറക്കം കളയാൻ" വെല്ല്യുമ്മ പിറുപിറുത്ത് തിരിഞ്ഞ് കിടന്നു.
ആത്മഹത്യക്കുറിപ്പിലെ അവസാന അക്ഷരവും പൂർത്തിയായിരിക്കുന്നു. അവളെ കുറിച്ചെഴുതാൻ ഇനിയീ തൂലിക ചലിക്കില്ല.
ഉച്ഛ്വാസനിശ്വാസങ്ങൾക്ക് മട്ടുപ്പാവിലെ കാറ്റിനേക്കാൾ വേഗത കൂടി. ഹൃദയമിടിപ്പിന് മരണത്തെ പുൽകാനുള്ള വ്യഗ്രത.
ജീവിക്കാൻ പഠിപ്പിച്ചവൾ തൻ്റെ മരണത്തിനും സാക്ഷിയാവട്ടെ.
എൻ്റെ പ്രിയപ്പെട്ടവൾ, അവളെന്റെ ആത്മഹത്യക്ക് ഉത്തരവാദിയാകട്ടെ.
ആത്മഹത്യാ കുറിപ്പിലെ അക്ഷരങ്ങൾ എനിക്ക് നേരെ നോക്കി പല്ലിളിക്കുന്നു. അവ ഓരോന്നും എൻ്റെ മരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.
എന്റെ എല്ലാമെല്ലാമായ കൂട്ടുകാരെ , ജീവരക്തമൊഴുകുന്ന എന്റെ ഹൃദയത്തെ മറ്റൊന്നും ആലോചിക്കാതെ അവളുടെ മുന്നിൽ അടിയറവു വച്ചവനാണ് ഞാൻ.
കണ്ണുകൾ അനുവാദം കൂടാതെ നിറഞ്ഞ് നിറഞ്ഞ് വന്നു. കരയുന്നത് എന്തിന്!.
കലിയോടെ ഞാൻ പുറംകൈ കൊണ്ട് കണ്ണീരിനെ തൂത്തെറിയാൻ നോക്കി. മായ്ക്കാൻ ശ്രമിക്കുന്തോറും അത് കുത്തി ഒഴുകുകയാണ്, അവളെ കുറിച്ചുള്ള ഓർമ്മകൾ പോലെ.
വെല്ല്യുമ്മ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ കമിഴ്ന്ന് തലയിണയിൽ മുഖം അമർത്തി കിടന്നു.
എനിക്ക് ആരായിരുന്നു അവൾ?
അറിയില്ല. ഒന്നറിയാം എന്റെ ജീവനായിരുന്നു. എന്റെ എല്ലാമെല്ലാം ആയിരുന്നു. എന്നിട്ടും അവളെന്നെ.…
എന്റെ ചിന്തകൾ കാട്കയറി...
അവളെ ആദ്യമായി കണ്ടതും, പ്രണയം പറഞ്ഞതും, അവൾ മറുപടി തന്നതും. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും, കുസൃതികളും എല്ലാം മനസ്സിൽ മിന്നിമറഞ്ഞു.
എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്? പൊറുക്കാൻ പറ്റാത്ത എന്ത് തെറ്റാണ് ഞാൻ ചെയ്തത്?
എന്നെ വെറുക്കാൻ മാത്രം എന്താണ് സംഭവിച്ചത്?.
അവൾക്ക് എന്നെ എങ്ങനെ മറക്കാൻ സാധിച്ചു?.
ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിൽ നിറഞ്ഞാടി. അറിയില്ല. അവൾ ഒന്നും പറഞ്ഞില്ല എന്ന് പറയുന്നതാവും ശരി.
''നമ്മൾ തമ്മിൽ ചേരില്ല. എന്റെ വീട്ടുകാർക്ക് നമ്മുടെ ബന്ധത്തിൽ താൽപര്യമില്ല. നീ എന്നെ മറക്കണം''. അവസാന വാക്ക്.
അവള്‍ എന്റേത് മാത്രമാണെന്ന് ഞാനും ഞാൻ അവളുടേത് മാത്രമെന്ന് അവളും മനസ്സില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ലോകവും സമൂഹവും ഞങ്ങളെ അഗീകരിക്കുമെന്ന് തോന്നുന്നില്ല. മിക്ക പ്രണയ കഥയിലെയും പോലെ പണക്കാരിയായ നായിക. ദരിദ്രനായ നായകന്‍. അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന നായകനോട് നായികയ്ക്ക് സ്നേഹം. ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു. പക്ഷെ പ്രണയത്തിന്‍ മാറ്റമില്ല. പ്രണയിക്കാന്‍ ജാതിയും മതവും ഭാഷയും സൗന്ദര്യവും ഒന്നും ആവശ്യമില്ല. രണ്ടു മനസ്സ് മാത്രം മതി. അത് വല്ലോം അവൾക്ക് മനസ്സിലാകുമോ? അല്ലെങ്കിലും നഷ്ടം എന്നും എനിക്കായിരുന്നല്ലോ. ഒരു തേങ്ങൽ പുറത്ത് വന്നു. ഞാൻ എണീറ്റ് പുറത്ത് പോയി.
തൊട്ടടുത്ത് ആരോ വന്നിരുന്ന് മുതുകിൽ തലോടിയപ്പോഴാണ് തല ഇളക്കിയത്.
ഞാൻ അനിഷ്ടത്തോടെ ചരിഞ്ഞ് ചുമരിനടുത്ത് കിടന്നു. കണ്ണുനീർ വന്നുകൊണ്ടേ ഇരുന്നു. "ന്താപ്പോ ന്റെ കുട്ടിക്ക് പറ്റിയെ? ഇങ്ങനെ സങ്കടപ്പെടാൻ" കയ്യിൽ തടവികൊണ്ട് വല്ല്യുമ്മ ചോദിച്ചു. ശബ്ദമില്ലാത്ത കരച്ചിൽ മാത്രമായിരുന്നു എന്റെ മറുപടി.
എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും, നാവ് അനങ്ങുന്നില്ല, ശ്വാസം തൊണ്ടയിൽ കുടുങ്ങി. കണ്ണ് ചെറുതായി മറിയാൻ തുടങ്ങിയിരിക്കുന്നു. സകല ഞരമ്പുകളും വേദനയാൽ പുളഞ്ഞു. ജീവിക്കാനുള്ള ആസക്തി പൂർവ്വാധികം വളർന്നു. വയറിൽ ആകെ ഒരു തിരയിളക്കം. വായിൽ നിന്നും ഒലിച്ചിറങ്ങിയ മണ്ണെണ്ണയും ചോരയും തലയിണയെ കുതിർത്തു. ബോധം പതിയെ മറഞ്ഞു.
സ്റ്റോർ റൂമിൽ നിന്നും എടുത്ത മണ്ണെണ്ണ കണ്ണsച്ച് കുടിച്ചപ്പോൾ ഞാൻ പിടഞ്ഞില്ല, ഞരങ്ങിയില്ല.
അത് മോചനമായിരുന്നു.
എന്റെ, സങ്കടങ്ങളിൽ നിന്നുള്ള മോചനം.
സ്വാതന്ത്യം ലഭിച്ച സങ്കടങ്ങളുടെ ആർപ്പുവിളികൾ എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇനിയെനിക്കുറങ്ങാം എന്നെന്നേക്കുമായ്..
"അള്ളാ ന്റെ ബദ്രീങ്ങളേ.… മോനെ നീ എന്താ ഈ കാണിച്ചേ" അവസാനമായി കേട്ടത് ഇതായിരുന്നു.
ടേബിളിൽ തുറന്ന് വെച്ച പുസ്തകത്തിൽ അന്ന് ഇങ്ങനെ എഴുതിയിരുന്നു.
"ഒരിക്കൽ നീ എൻ വിളിക്കായ് കാതോർക്കും,
എന്നോടൊന്ന് മിണ്ടുവാനായി നിന്റെ ചുണ്ടുകൾ വിതുമ്പും,
അന്ന് നിറഞ്ഞ് തുളുമ്പുന്ന നിന്റെ കണ്ണുനീർ,
നീ അറിയാതെ പോയ എന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും.
അന്ന് ഞാൻ ഒരു പാട് ദൂരെ ആയിരിക്കും,
ഓടിയെത്താൻ കഴിയാത്തത്രയും ദൂരെ.
അന്ന് എന്റെ ചുറ്റുമുള്ള അനേകായിരം നക്ഷത്രങ്ങളോടായി നിന്നെ ചൂണ്ടി ഞാൻ പറയും,
ആ കാണുന്നതായിരുന്നു എന്റെ ജീവൻ എന്ന്.
കളഞ്ഞു പോയ എന്റെ സ്വപ്നം എന്ന്"
അരുതേ എന്ന് മനസ്സ് ആയിരം വട്ടം വിലക്കിയപ്പോഴും ആ മനസ്സിനെ പ്പോലും വെറുത്തു നിന്നെ പ്രണയിച്ചത്.
മറക്കാൻ കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയാതെ മൗനമായ എന്റെ പ്രണയം.
നീ അറിയാത്ത എന്റെ പ്രണയം.
മരിക്കാത്ത ശരീരവും മരിച്ച മനസ്സും
എനിക്ക് സമ്മാനിച്ച പ്രണയം.
ആ പ്രണയ ഓർമ്മകളാണ് ഇന്ന് എന്റെ അക്ഷരങ്ങൾ.
ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു....
ആദിയുടെ എഴുത്തിൽ ഞാനൊരു പരിണാമം കാണുന്നു.. അക്ഷരങ്ങൾക്ക് ഓരോ ദിവസം ചെല്ലുന്തോറും തിളക്കവും മൂർച്ചയും കൂടുന്നു. മനോഹരമായിരിക്കുന്നു സുഹൃത്തേ.. വീണ്ടും വീണ്ടും എഴുതുക 🥰🥰
ReplyDeleteപരിണാമം, ഉം. എഴുതാലോ... ആദ്യ കമന്റിന് നന്ദിണ്ട്ട്ടോ ചേച്ചീ...
Deleteഈ കാണുന്ന ആദിയല്ല ആ ആദി. അല്ലെ? എനിക്കങ്ങനെ തോന്നി വായിച്ചപ്പോ. നന്നായിണ്ട് കുട്ട്യേ...
ReplyDeleteഅത് വേ... ഇത് റേ... അന്നാദി ഒരു സംഭവായിരുന്നു
Deleteഇത് ആദീടെ ജീവിതത്തീന്നാ ന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ. അറിഞ്ഞിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ ഞാൻ അങ്ങനെ പറഞ്ഞു പോവില്ലായിരുന്നു. സാരല്ല്യ. അതും ഒരു കാലം. കടന്നു വന്ന് മിടുക്കനായില്ലേ ഇപ്പൊ. ഇനി സുഖായി സന്തോഷായി ജീവിക്കൂ ട്ടൊ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Deleteഎല്ലാം ഒരു പരീക്ഷണാണ്. വരാനുള്ളത് വഴീൽ തങ്ങില്ല എന്നാണല്ലോ ബൈബിളിലും, ഗീതേലും ഖുറാനിലും പറഞ്ഞിട്ടുള്ളത്
Deleteഅതിഗംഭീരം , ആദി ഗംഭീരം
ReplyDeleteനന്ദി
Deleteവളരെ നന്നായിട്ടുണ്ട്.!!!
ReplyDeleteപ്രണയത്തിന്റെ കാര്യത്തിൽ തിരസ്കരിക്കപ്പെടുന്നവരുടെ സങ്കടങ്ങളെ എല്ലാവർക്കും അറിയൂ ... എന്നാൽ തിരസ്കരിക്കുന്നവരുടെ ഭാഗം എന്താണെന്നു ആ ആൾക്കല്ലാതെ മറ്റൊരാൾക്കും അറിയില്ല. സ്വയം തിരസ്കരിക്കുന്നതുകൊണ്ട് ആ ഭാഗത്തു സങ്കടം ഉണ്ടായിരുന്നോ, നേരുണ്ടായിരുന്നോ, അതോ കൊടും ചതിയായിരുന്നോ ഒന്നും പിടികിട്ടില്ല... ഒരു സമസ്യ തന്നെയാണത്. ഒന്നു മാത്രം അറിയാം. ഹൃദയം കാർന്നു തിന്നുന്ന വിങ്ങൽ, അതിന്റെ വേദന... ആ വേദനയുടെ ആഴം കൂട്ടുന്നത് "എന്തുകൊണ്ട്" എന്ന ചോദ്യമാണ് .
മണ്ണണ്ണയ്ക്ക് പകരം വല്ല ഫ്യൂരിഡാനും ആയിരുന്നെങ്കിൽ ...😖😖😖
എന്റെ കാര്യത്തിൽ എനിക്ക് വ്യക്തമായ ഉത്തരം പിന്നീടാണ് കിട്ടിയത്. അത് അടുത്ത പോസ്റ്റിൽ.
Deleteഫ്യുരിഡാൻ ആണേൽ മരിക്കേർക്കും. എന്റെ ആവശ്യം അതായിരുന്നല്ലോ
മണ്ണെണ്ണ കുടിച്ചു ചാകാൻ ആയിരുന്നെങ്കിൽ നമ്മടെ നാട്ടിൽ ആരെങ്കിലും കാണുമായിരുന്നു ആദീ? വെറുതെയല്ല സർക്കാർ മണ്ണെണ്ണ നിറുത്തിയത്?
ReplyDeleteസ്വന്തം കഥയിൽ ഇങ്ങനെ ഒരു ഭാഗം ഉണ്ടായിരുന്നോ?
സനയോട് പറയണ്ട.
അടുത്ത ഭാഗം ഉണ്ടെങ്കിൽ വേഗം പോന്നോട്ടെ
മണ്ണെണ്ണ ഓവറായിട്ട് കുടിച്ചാൽ ശ്വാസകോശം ചുരുങ്ങും. അകത്ത് മുഴുവൻ പൊള്ളും. അങ്ങനെ കുറേ പ്രശ്നങ്ങൾ ഉണ്ടാകും.
Deleteസനയോട് എല്ലാം പറഞ്ഞതാണ്. സ്വന്തം കഥയിലല്ല, സ്വന്തം ജീവിതത്തിൽ ഇങ്ങനെയും ഒരു ഭാഗം ഉണ്ടായിരുന്നു. അടുത്ത ഭാഗം വരും ഉടൻ.
അതന്നെ.. ആദീ .. ആദിക്ക് അതറിയാം. ഇതൊക്കെ ജീവിതത്തിലേ നടക്കു എന്ന്. കഥയിലാവുമ്പോ നായകന് മിനിമം ഗുണഗണംസ് വേണമല്ലോ.
ReplyDeleteഒരു തുള്ളി മണ്ണെണ്ണ വീടിന്റെ അതിരിൽ പോലും വെയ്ക്കില്ല എന്നു തീരുമാനമെടുത്ത സനക്ക് കട്ട സപ്പോർട്ട്
എന്നെ ഒന്ന് ആക്കിയോന്ന് നിക്ക് ഒരു സംശയം ഇല്ലാതില്ല. ജീവിതം കഥയാക്കുമ്പോ ഇങ്ങനെ തന്നേ ഉള്ളതല്ലേ നല്ലത്
Deleteപ്രണയമെന്നത് കുറഞ്ഞ കാലത്തേക്ക് മാത്രം വിരുന്നു വരുന്ന ഒരു ഋതു ആണ്.. കാലം കഴിയുമ്പോൾ പൊഴിഞ്ഞു പോവുക തന്നെ ചെയ്യും. പ്രണയാനുഭവങ്ങളും ചേർന്നാണ് ഒരു മനുഷ്യനെ പാകപ്പെടുത്തുക.. ജീവിതത്തിന്റെ ആഴം കൂട്ടുന്ന ഒരു പ്രതിഭാസം. അതിനപ്പുറം സ്നേഹനിരാസങ്ങൾക്ക് എന്ത് പ്രസക്തി ജീവിതത്തിൽ? ഇതെല്ലാം അതിനെ അതിജീവിച്ചതിന് ശേഷം പറയാനേ പറ്റുകയുള്ളു. പ്രണയത്തിൽ ആയിരിക്കുന്നത് ഉമിത്തീയിൽ നീറുന്ന പോലാണ്.. രക്ഷപ്പെടാനും പറ്റില്ല.. പൊള്ളൽ ശരീരമാകെ പടരുന്നത് അനുഭവിച്ചു കൊണ്ട് നീറി നീറി ഇരിക്കും. പക്ഷെ പിന്നീടൊരു പടം പൊഴിക്കലും പുനരുത്ഥാനവും ഉണ്ട്.. ആദിയുടെ കാര്യത്തിൽ അത് നടന്നെന്ന് വിശ്വസിക്കുന്നു. സ്നേഹം. എഴുത്ത് തുടരൂ പ്രിയ സുഹൃത്തേ
ReplyDeleteജീവിതമാണ് ചേച്ചീ. പെട്ടന്ന് എല്ലാം അവസാനിച്ച പോലെ ഒരു തോന്നൽ ആയിരുന്നു. ചെയ്തു പോയി .
Deleteഞാൻ മനസിലാക്കിയ കാര്യം.. ചേച്ചി പറഞ്ഞിരിക്കുന്നു.. ഋതു... മനുഷ്യനെ പാകപ്പെടുത്തുന്ന അനുഭവം.. അതേ..
Deleteകഥയുടെ വൈകാരിക തലത്തേക്കാൾ എന്നെ കുഴക്കിയത് വൈ മണ്ണെണ്ണ എന്ന ചോദ്യമായിരുന്നു.
ReplyDeleteപ്രണയം നഷ്ടപ്പെടുമ്പോൾ എന്താണ് എല്ലാവരും ഇത്രമേൽ തകർന്നു പോകുന്നറ്റ്? ഓരോരുത്തർക്കും ഓരോ ഉത്തരമാവും. പ്രണയം ശരീരത്തെയും മനസ്സിനെയും ഒരുപോലെ മദിപ്പിക്കുന്നു, തണുപ്പിക്കുകയും എരിക്കുകയും ചെയ്യുന്നു. പ്രണയം സിരകളിലും ചിരികളിലും വേദനകളിലും ഒരേസമയം പടർന്നൊഴുകുന്നു. മുടിനാമ്പിലും നഖമുനയിലും പ്രണയം തുടിച്ചുതുള്ളി നിൽക്കുന്നു. ചുംബനങ്ങളിൽ പരിരംഭണങ്ങളിൽ പ്രണയോൽസവങ്ങൾ കൊടിയേറുന്നു. കാരണം പ്രണയം ആത്മാവിന്റെ ആഘോഷവും ശരീരത്തിന്റെ വസന്തവുമാകുന്നു. പ്രണയനഷ്ടം, ആകയാൽ, മരണത്തോടു തോൾ ചേർന്നു നിൽക്കുന്നു.
പെട്ടന്ന് ശരീരത്തിന്റെ ഒരു ഭാഗം അങ്ങട്ട് ഇല്ലാണ്ടായ പോലായിരുന്നു. എന്ത് ചെയ്യണം ഏത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ. അങ്ങനെ കിടന്ന് ആലോചിക്കുമ്പോൾ ചിന്തകളിൽ ചെകുത്താൻ കയറും അപ്പഴാണ് മനസ്സിന്റെ നിയന്ത്രണം വിട്ട് കടുംകൈ ചെയ്യാനുള്ള ഒരു അത് ഉണ്ടാവുന്നത്
Delete"ഒരിക്കൽ നീ എൻ വിളിക്കായ് കാതോർക്കും,
ReplyDeleteഎന്നോടൊന്ന് മിണ്ടുവാനായി നിന്റെ ചുണ്ടുകൾ വിതുമ്പും,
അന്ന് നിറഞ്ഞ് തുളുമ്പുന്ന നിന്റെ കണ്ണുനീർ,
നീ അറിയാതെ പോയ എന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും.
അന്ന് ഞാൻ ഒരു പാട് ദൂരെ ആയിരിക്കും,
ഓടിയെത്താൻ കഴിയാത്തത്രയും ദൂരെ."
എന്റെ ആദീ... ഹൃദയത്തിൽ കൊണ്ടുവല്ലോ ഈ വാക്കുകൾ... ആദിയുടെ എഴുത്തിന്റെ തീക്ഷ്ണത ഒന്ന് വേറെ തന്നെയാണ്...
എല്ലാവിധ ഭാവുകങ്ങളും...
ഫ്ലോപ്പ് ആയ സമയത്ത് എഴുതിയതായിരുന്നു. പിന്നീട് ഒരു സുഹൃത്തിന് കൊടുത്തു. അവൾ ഇന്നില്ല. വീണ്ടും ഇവിടെ പോസ്റ്റി.
Deleteടാ..മണ്ണെണ്ണ നീലയാരുന്നോ??
ReplyDeleteഎന്തൊരു വൃത്തികെട്ട സാധനം..ആ മണം എങ്ങനെ സഹിക്കും,ടേയ്സ്റ്റുള്ള ഒന്നും ഇല്ലേ ലെ ചാവാൻ കൊള്ളാവുന്നതായിട്ട്??
എന്നാലും പ്രണയത്തിൽ നീ മണ്ണെണ്ണ കലക്കിയത് ഇഷ്ടപ്പെട്ടില്ല.
പിന്നേയ് ആ എഴുത്തും കോപ്പും ഒക്കെ കത്തിച്ചു കളയേണ്ട സമയം അതിക്രമിച്ചു ട്രാ.
ഓർമ്മകളിൽ അഭിരമിക്കുന്നത് അത്ര നല്ല ഏർപ്പാടല്ല.
നിന്റെ എഴുത്തിന് സലാം.
ഗ്ലോറിഫൈഡ് ആത്മഹത്യ ശ്രമങ്ങളെ എനിക്ക് കലിയാണ്.
പക്ഷെ നിന്നെ വെറുതെ വിടുന്നു.
നീലയല്ല ബ്ലും ആയിരുന്നു. ടേസ്റ്റുള്ള ഒന്നും ഉള്ളതായി തോന്നീട്ടില്ല. പിന്നെ ക്യാഷിന്റെ ചിലവില്ലാതെ പെട്ടന്ന് കുടിക്കാൻ പറ്റുന്ന ഒന്നാണല്ലോ അത്. ആരോടും ചോദിക്കേം പറയേം ഒന്നും വേണ്ട. അതോണ്ട് അത് തിരഞ്ഞെടുത്തു.
Deleteഎഴുത്തൊക്കെ എന്റെ സനൂട്ടി കത്തിച്ച് കളഞ്ഞോള പറഞ്ഞിട്ടുണ്ട്.
കാലൻക്കോഴിയോടു 'പുവ്വാൻ പറയ്യാ'. പ്രണയാക്ഷരങ്ങൾ നന്നായിട്ടുണ്ട്. ആശംസകൾ
ReplyDeleteഇപ്പോ ആ കാലൻ കോഴി വിശ്വാസങ്ങൾ ഒന്നും ഇല്ലാലോ? നന്ദി വായനക്കും കമന്റിനും
Deleteകാമുകിക്ക് ഇങ്ങോട്ട് പ്രേമമൊന്നുമുണ്ടായിരുന്നില്ല. ഒരു ആകർഷണം മാത്രം. അത് കണ്ട് തെറ്റിദ്ധരിച്ച് മണ്ണെണ്ണയെടുത്ത് കുടിച്ച് മരണശ്രമം നടത്തിയ കാമുകാ, നീയൊരു വിഡ്ഢിയാനെന്ന് ഈ ലോകം പറയും.. കഷ്ടം. ഇനിയും ആ ഓർമ്മകളിൽ ജീവിക്കുകയോ...?
ReplyDeleteഇതൊന്നുമല്ല യഥാർത്ഥ പ്രണയം, പ്രേമം...!
ഇനിപ്പോ എന്ത് ചെയ്യാന... ഒക്കെ കഴിഞ്ഞില്ലേ? നന്ദി വി.കെ
Deleteകാലമെത്ര കഴിഞ്ഞാലും പ്രണയം എപ്പോഴും വളരെ പൈങ്കിളിയും, പ്രണയിതാക്കൾ എപ്പോഴും ഒരു കാൽപ്പനികലോകത്തിലും ആയിരിക്കും അതുകൊണ്ടുതന്നെ പെട്ടെന്നൊരുദിവസം ആ മഴവില്ല് മാഞ്ഞുപോയി എന്നറിയുമ്പോൾ നമ്മൾ തനിച്ചായെന്നും ഇതിനുമപ്പുറം ഇനിയൊരു ലോകമില്ലെന്നും ജീവിതമില്ലെന്നും തോന്നുന്നത് സ്വാഭാവികം. എന്തായാലും ലോകത്ത് ഒരാൾക്ക് ഒരുതവണ മാത്രമേ ആത്മഹത്യക്ക് ശ്രമിക്കാനാകൂ എന്നാണ് പറയുക. കഥാനായകൻ ആ ഘട്ടം കഴിഞ്ഞല്ലോ സന്തോഷം..
ReplyDeleteആദിയുടെ ഞാൻ വായിച്ച എഴുത്തുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്! <3 <3
മഹു😘
Deleteലാസ്റ്റ് പറഞ്ഞ പോയിന്റ് വളരെ ശരിയാണ്.
നിന്റെ യീ അലവലാതി ആത്‍മഹത്യ പോസ്റ്റ് ഞാൻ പിടിച്ചു മടക്കി വേസ്റ്റിലിട്ടു.. അതും മണ്ണെണ്ണ കുടിച്ച്.. ന്റെ ആദിയെ ഇത്ര നന്നായി എഴുതുന്ന നിനക്ക് നല്ലത് എഴുതിക്കൂടെ. പ്രണയം നൈരാശ്യം മറ്റൊരു പ്രണയത്തിലേക്കുള്ള കാൽവെപ്പാ ട്ടോ
ReplyDeleteചാവാത്തത് കൊണ്ട് എഴുതാനും നിങ്ങളെ ഒക്കെ അറീക്കാനും പറ്റി. വല്യ രസള്ള ഏർപ്പാടൊന്നും അല്ലട്ട ഈ ആത്മഹത്യ.
Deleteപ്രണയിക്കുമ്പോൾ പറയും നമ്മൾ വളരെ സീരിയസ് ആയി കാര്യങ്ങൾ കൊണ്ടുപോകണം... എന്നൊക്കെ.. പക്ഷെ അതൊരിക്കലും അങ്ങനെയാകില്ല.. അതുകൊണ്ട് തന്നെ മിക്കതും ഏതെങ്കിലുമൊരു നിമിഷത്തിൽ നിലത്തു വീണുടയും.. അത് കാലം കൊണ്ടും അനുഭവം കൊണ്ടു ഒരുപാട് മനുഷ്യർ തെളിയിച്ചതാണ്... അതിനാൽ ചിലതിൽ.. ആത്മാര്ഥതയുള്ളവരിൽ ..ചിലർ ഇതുപോലെ ഇഹലോകം വിട്ടു നക്ഷത്ര കുഞ്ഞുങ്ങളെ പരിപാലിക്കാൻ അവരുടെ സന്തോഷത്തിൽ പങ്കെടുക്കാൻ അങ്ങ് പോകും.. അത് സുനിശ്ചിതമാണ്.. ചിലർ അതിനു നിൽക്കാതെ വീണ്ടും ഈ ലോകത്തിൽ മറ്റു വഴികളിലൂടെ ആ വേദനയെ മറക്കും.. മറക്കാം...എന്നിട്ട് പുതിയ പുതിയ ജീവിതങ്ങൾ തേടി സന്തോഷം പുൽകും...
ReplyDeleteആദി.. ആദിയുടെ പ്രണയാക്ഷരങ്ങൾ എന്നും ഭംഗിയുണ്ട്...
നക്ഷത്ര കുഞ്ഞുങ്ങളെ ഒന്നും കണ്ടില്ല. മാലാഖ കുഞ്ഞുങ്ങളെ കണ്ടു. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊതുക് കുഞ്ഞുങ്ങളേയും. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി. Thanks for coming Manh😘❤️
Deleteഒരു ആത്മഹത്യക്ക് മുമ്പുള്ള നിമിഷങ്ങൾ, അതിന്റെ കാരണങ്ങൾ, മാനസിക സംഘർഷങ്ങൾ എല്ലാം അതിമനോഹരമായി, അതിലേറെ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. പക്വതയുള്ള ശൈലി. വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഒരു സർഗാത്മക രചന എന്ന നിലയിലാണ് വായിച്ച് അവസാനിപ്പിച്ചത്. കമന്റുകൾ കണ്ടപ്പോ ഞെട്ടിപ്പോയി!
ഞാനെഴുതിയതിൽ മിക്കതും എന്റെ ജീവിതമാണ്. അതിൽ കുറച്ച് മേമ്പൊടികൾ വിതറുന്നു എന്ന് മാത്രം.
Deleteഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
നഷ്ടപ്രണയങ്ങളാണ് ഓരോരുത്തരുടേയും
ReplyDeleteജീവിതത്തിലെ ഏറ്റവും നല്ല സ്മരണകൾ ...
കുറെ കാലം കഴിഞ്ഞാൽ ഇതിന്റെ അനുഭൂതികൾ
നേരിട്ട് അനുഭവിക്കാം കേട്ടോ..ആദി
---അനുഭവം സാക്ഷി----
നഷ്ട പ്രണയം വീഞ്ഞുപോലെയാണ് പഴകും തോറും അതിന് വീര്യമേറും ചിലപ്പോൾ ഒരു slowpoison ആയി രൂപ മാറ്റവും സംഭവിക്കും... എന്നൊക്കെ പറയുന്നത് പോലെ അല്ലേ?
Deleteപടച്ചാനെ .. ഇത് ജീവിതത്തിൽ നിന്നുള്ള ഏടാണോ?
ReplyDeleteജീവിതത്തിൽ നിന്നുള്ള ഒരേട്
Deleteഇത് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് പണ്ട് ഞാൻ പ്രണയ നൈരാശ്യത്തെ പറ്റി എഴുതിയതാണ് … " മരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് നമുക്കു ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ..... ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി മാത്രം? .."
ReplyDeletehttp://shaheemayikar.blogspot.com/2008/08/blog-post_09.html
വളരെ നല്ല എഴുതി ആദി.. എന്റെ ആശംസകൾ.
പ്രണയം മരിക്കുന്നില്ല. പ്രണമത്തെ വകവരുത്തുകയാണ് ചെയ്യുന്നത്.
Deleteനന്ദി.
ആശംസകൾ
ആദിയുടെ എഴുത്തിൽ ഒത്തിരി വ്യത്യാസം വന്നിരിക്കുന്നു..ജീവിതം വെറുതെ കളയാനുള്ളതല്ല..നല്ല വായനാസുഖം..ആശംസകൾ
ReplyDeleteനല്ല എഴുത്ത്. കൂടുതൽ പറയുന്നതിനേക്കാൾ അനുയോജ്യം എന്റെ ഒരു ബ്ലോഗ് പോസ്റ്റ് ഇവിടെ കമന്റിൽ ചേർക്കുന്നതായിരിക്കും എന്ന് എനിക്ക് തോന്നുന്നു.
ReplyDeleteമിസ്സ്ഡ് കാൾ
ReplyDelete-------------
ഇന്ന് രാത്രി,
മണി പന്ത്രണ്ടു മുഴങ്ങുന്നതിനു മുന്നേ
ഞാനെന്റെ മൊബൈലില്‍
എന്നേ മനപ്പാഠമാക്കി വെച്ച
നിന്റെ അനേകം നമ്പറുകളില്‍
ഏതെങ്കിലുമൊന്നു ഡയല്‍ ചെയ്യും.
ഒരു റിംഗ് പോലും മുഴുവനാകുന്നതിനു മുന്പേ
കട്ട് ചെയ്യാന്‍ വേണ്ടി മാത്രം..
നിനക്കുള്ള
എന്റെ
അവസാനത്തെ മിസ്ഡ്‌കാള്‍.
പതിവ് മുറകള്‍ തീര്‍ത്ത്
വര്‍ണച്ചുമരുകളുള്ള കിടപ്പുമുറിയിലേക്ക്
ആലസ്യത്തോടെ നീ വരുമ്പോള്‍
അതവിടെ കിടപ്പുണ്ടാകും.
ക്ഷമയോടെ.
തപാല്‍പ്പെട്ടിയിലെ സൗഹൃദവാക്കുകളെയും
സുഖാന്വേഷണങ്ങളെയും പരിശോധിക്കാന്‍
നീ തയ്യാറെടുക്കുമ്പോള്‍ അത്
നിന്റെ കണ്ണുകളില്‍ ഉടക്കാതിരിക്കില്ല.
നീ മറക്കാന്‍ ശ്രമിക്കുന്ന എന്റെ പേര്
വീണ്ടും കണ്മുന്നില്‍ തെളിയുമ്പോള്‍
എന്തായിരിക്കും നിന്റെ
ഹൃദയത്തിന് പറയാനുണ്ടാകുക?
ഒരിക്കല്‍ എന്നെ കൊതിപ്പിച്ച
നിന്റെ വിടര്‍ന്ന കണ്ണുകളിലെ പിടച്ചില്‍
മനസ്സിന്റെ തിരശീലയില്‍ ഞാന്‍ കാണുന്നു.
ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍
നിന്റെ ഹൃദയത്തിന്റെ
ആഴങ്ങളില്‍ അടിഞ്ഞുപോയ
നമ്മുടെ പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍
ചെറുകുമിളകളായി മനസ്സിന്റെ
ഉപരിതലത്തിലെക്കെത്തുമ്പോള്‍
നീ എന്നെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുമോ?
ഏയ്.. ഇല്ല.
കാക്ക മലര്‍ന്നു പറക്കുമായിരിക്കും!
പക്ഷെ നീ..
നിര്‍വികാരനായി എന്റെ സുഹൃത്തിനെ
കോമയിലേക്ക് തള്ളിയിട്ട ശേഷം
ഞാനുമൊന്നുറങ്ങാന്‍ കിടക്കും
ഇന്നല്പം കൂടുതല്‍ ഗുളികകള്‍ വേണ്ടിവരും.
വൈകുമെന്കിലും ,നാളെ
പുതിയോരുന്മേഷത്തോടെ ഉണര്‍ന്നെണീക്കെണ്ടതാണ്
ഒരു പക്ഷെ,
“കണ്ണിനു കണ്ണെന്നും”
“ പല്ലിനു പല്ലെന്നും ”
തല ഉപദേശിക്കുന്നത് കേട്ട്
നീയറിയാതെ വിരലുകള്‍
കീപാഡിലേക്ക് നീങ്ങുമോ?
അല്ലേലും,
ഒരു മിസ്ഡ് കാള്‍ കൊണ്ട്
ആര്‍ക്കെന്ത് ചേതം?
നീ മൊബൈല്‍ കാതോട് ചേര്‍ക്കുന്ന
നിമിഷത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.
ആദ്യത്തെ റിംഗ് കേള്‍ക്കുന്നതിനു മുന്പേ
കട്ട് ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന
നിന്റെ വിരലുകളെ തളര്‍ത്തി ക്കൊണ്ട്
അവളുടെ മധുര സ്വരം മുഴങ്ങും...
“നിങ്ങള്‍ വിളിക്കുന്നയാള്‍ പരിധിക്ക് പുറത്താണ്”
അതെ,
നിന്റെ വിടര്‍ന്ന കണ്ണുകളുടെയും
കൊലുന്നനെയുള്ള വിരലുകളുടെയും
തുടിക്കുന്ന ഹൃദയത്തിന്റെയും
നിന്റെ പ്രപഞ്ചത്തിന്റെതന്നെയും
പരിധിക്ക് പുറത്തായിരിക്കും ഞാനപ്പോള്‍!
As reported by Stanford Medical, It's really the one and ONLY reason this country's women get to live 10 years longer and weigh an average of 42 pounds lighter than we do.
ReplyDelete(And realistically, it really has NOTHING to do with genetics or some secret diet and really, EVERYTHING about "how" they eat.)
BTW, What I said is "HOW", and not "WHAT"...
Tap on this link to reveal if this quick questionnaire can help you unlock your true weight loss possibility
ആദി ... ഞാൻ ഇത് മൂന്നാലു തവണ വായിച്ചു . കമന്റ് ഇട്ടോന്നുപോലും എനിക്കോർമ്മയില്ല . തമാശ പോസ്റ്റ് എന്ന കരുതിയെ . കമെന്റ് വായിച്ചു ഞെട്ടി ട്ടോ . എന്തായാലും എല്ലാത്തിനെയും അതിജീവിച്ചു സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം . ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ReplyDelete