2010 ഒക്ടോബറിലെ കണക്കു വെച്ച് ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ് ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!
ബ്ലോഗുകളെക്കുറിച്ച് സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക് മാറിയ ‘ബ്ലോഗോസ്‌ഫിയറി’ (Blogosphere) ല്‍ എന്തുകൊണ്ട് ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.
ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന് വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ ‘കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് ബ്ലോഗ് സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ ‘പ്രേതബ്ലോഗുകള്‍’ (ghost blogs) എന്നാണ് ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്.
202O-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ് ‘ഗാര്‍ട്ട്‌നെര്‍’ ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക് ചുരുങ്ങും എന്ന് മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ് നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ് പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ് വിദഗ്‌ധര്‍ സംശയിക്കുന്നത്.
ആദി ഇതൊരു വലിയ സത്യം തന്നെ! ജനിക്കുന്നതിലും വേഗത്തിൽ മരണം വരിക്കുന്നവ നിരവധി!
ReplyDeleteഇതിനൊരുകാരണം അവർ ഉദ്ദേശിച്ച സ്വീകാര്യത കിട്ടാതെ പോവുകയോ സമയ ദൗർലഭ്യമോ ആയിരിക്കാം നന്നായി കുറിച്ചു ആശംസകൾ
Philip Ariel
ഫിലിപ് സാറിന്റെ അഭിപ്രായത്തിൽ ബ്ലോഗിങ്ങിനെ സ്റ്റേബിൾ ആയി നിർത്താനുള്ള ഒരു പ്രതിവിധി എന്താണ്?
Deleteവായനക്കും കമന്റിടാൽ സമയം കണ്ടെത്തിയതിനും നന്ദി
Very good analysis Adi..
ReplyDeleteടാങ്ക്യു. കീപ്പ് റൈറ്റിങ്ങേ... (Adi)അടിയോ?
Deleteകൊള്ളാം... ഇനിയും വിശകലനപ്പെടുത്തേണ്ട കാര്യം ആണ്. എന്ത് സേർച്ച് ചെയ്താലും ആ കീ വേർഡ് ഒരു ബ്ലോഗിൽ എത്തിക്കും... ബ്ലോഗർമാർ മറ്റുള്ള മാധ്യമങ്ങളിൽ ചേക്കേറിയത് തന്നേ പ്രധാന കാരണം.
ReplyDeleteഗൂഗിൾ എന്ന് പറയുന്ന സാധനം തന്നെ ഒരു കൊട്ട കീവേഡും താങ്ങിയാണ് നടക്കുന്നത്. അത് കൊണ്ട് നമ്മൾ എന്ത് ടൈപ്പിയാലും അങ്ങേര് ആ കൊട്ടേൽന്ന് എടുത്ത് കൊണ്ട് തരും. പ്രോപ്പറായി എസ് ഇ ഒ ചെയ്യാത്ത ബ്ലോഗ് കൾ പോലും അങ്ങനെ വരുന്നത് കണ്ടന്റിന്റെ പവർ കൊണ്ട് മാത്രമാണ്. എന്നിട്ടും ബ്ലോഗ് നെ എല്ലാവരും തഴയുന്നു. u Know നല്ല സങ്കടണ്ട്.
Deleteആദ്യകാലത്തു ഞാൻ ബ്ലോഗുകൾ കണ്ടെത്തിയിരുന്നത് എന്തെങ്കിലും ഒക്കെ സെർച്ച് ചെയ്യുമ്പോൾ ആണ് . പിന്നെ ഒന്നിൽ നിന്ന് ഒന്നിലേക്ക് അങ്ങിനെ പോകും വായന ..
ReplyDeleteഅകാല ചരമം അടയുന്ന ബ്ലോഗുകൾ ചിന്തിക്കേണ്ട വിഷയം ആണ് . ഗ്രാമങ്ങളെ ഇഷ്ടപ്പെടുമ്പോഴും മനുഷ്യൻ നഗരങ്ങളിൽ വസിക്കുന്നു എന്നത് പോലെയാണ് ബ്ലോഗിനെ ഇഷ്ടപ്പെടുമ്പോഴും ആളുകൾ മറ്റു മാധ്യമങ്ങളിൽ വ്യാപൃതരാവുന്നത് .!!
ഇന്ന് എഴുതാൻ ആളുണ്ടെങ്കിൽ വായിക്കാൻ ആളില്ല. ഇനി വായിക്കാൻ ആളുണ്ടെങ്കിൽ അത് വായിക്കുന്നുണ്ടെന്ന് എഴുതുന്നവർ അറിയുന്നില്ല. അവരെ അറിയിക്കാൻ, അവർക്ക് ഒരു പ്രചേദനം ആകാൻ ആർക്കും കമന്റ് ചെയ്യാനും സമയം ഇല്ല.
Deleteഫേസ്ബുക്കിലാകുമ്പോ ഒരു ലൈക്ക് വായന ആയി കൂട്ടുന്നത് കൊണ്ട് ഒരു പാട് പേർ വായിക്കുന്നു എന്ന് കരുതിയാകണം എല്ലാവരും ഫേസ്ബുക്കിലേക്ക് ചേക്കേറിയത്.
എന്റെ അഭിപ്രായത്തിൽ ഇതൊക്കെയാകാം കാരണങ്ങൾ!
ReplyDelete1. ഫേസ്ബുക്കിന്റെ കടന്നുകയറ്റം
2. വായന സ്മാർട്ഫോണിൽ ആയപ്പോൾ ആളുകൾക്ക് ബ്ലോഗിൽ കമന്റ് ചെയ്യാൻ പ്രയാസം. കമന്റ് ഇല്ലെങ്കിൽ ബ്ലോഗെഴുതാൻ താല്പര്യം ഇല്ല
3. കണ്ണിൽ കണ്ടതും കാഞ്ഞിരക്കൊള്ളിയും വാട്സാപ്പിലും ഫേസ്ബുക്കിലും, വാട്സാപ്പിലും ഷെയർ ചെയ്യുന്നതിന്റെയും, വായിക്കുന്നതിന്റെയും തിരക്കിൽ സീരിയസ് ആയി എഴുതാൻ സമയം ഇല്ലായ്മ
4. പലവിധ കാരണങ്ങളാൽ എഴുത്തിൽ ഗ്യാപ് വരുക, പിന്നെ writers block കാരണം എഴുതാൻ പറ്റായ്ക
5. ഒരു പുസ്തകമാക്കണം എന്ന ആഗ്രഹം നടക്കാതെ മനസ്സ് മടുത്ത് എഴുത്തു നിർത്തുക
6. രാഷ്ട്രീയം എഴുതിയാൽ ദിവസങ്ങൾ കൊണ്ട് ആയിരക്കണക്കിന് ഫോളോവെഴ്സിനെ ഉണ്ടാക്കുന്ന ഫേസ്ബുക്ക് മാജിക്കിൽ മനം മയങ്ങുക
7. എല്ലാറ്റിനുമുപരി എല്ലാ ട്രെന്റിനും ഒരു അവസാനമുണ്ട്. ബ്ലോഗിന്റെ പുഷ്കലകാലം അതിന്റെ അസ്തമനത്തിലെത്തി
ഇതൊക്കെ തന്നെയാണ് കാരണങ്ങൾ. പക്ഷേ ഒരു മാറ്റം ഉണ്ടാകും എന്ന് തോന്നുന്നില്ല.
Deleteമഹേഷ് പറഞ്ഞ കാര്യം തന്നെ എനിക്കും പറയാൻ ഒള്ളൂ
ReplyDeleteഹും
Deleteഇന്ന് പാശ്ചാത്യ ലോകത്ത്
ReplyDeleteഏത് പ്രൊഡക്ടിനും അതിന്റേതായ
ബ്ലോഗുകൾ ഉണ്ട് ....
മറ്റുള്ള സോഷ്യൽ മീഡിയ സൈറ്റുകളെ
പോലെയല്ല ഇന്റർനെറ്റിലെ ബ്ലോഗ് സൈറ്റുകൾ
ഇവ കാലാകാലം നിലനിൽക്കും പാരമ്പര്യ സ്വത്തുപോലെ തലമുറകൾക്ക് കൊണ്ടുപോകാവുന്ന ഒരു ഡിജിറ്റൽ നിക്ഷേപമാണ് ഓരൊ ബ്ലോഗുകളും ...
ശരിയാണ് പക്ഷേ മലയാളം ബ്ലോഗുകളുടെ അവസ്ഥ ദയനീയമാണ്
Delete