Saturday, January 4, 2020

സൂപ്പർ സാധനം

ഗുജറാത്തിൽ ഒരു ഷോ കഴിഞ്ഞ് നട്ടിലേക്ക് വരാൻ സ്റ്റാളിന്റെ പുറത്ത് നിന്നും  എയർപോർട്ടിലേക്കുള്ള, ടാക്സി കാത്തു നില്‍ക്കുമ്പോഴാണ്. കമ്പനി സ്റ്റാഫായ സജു വന്ന് , ആ സ്വകാര്യം പതിഞ്ഞ സ്വരത്തിൽ എന്റെ കാതിൽ പറഞ്ഞത്.

"ഡാ, ഇവിടെ  സാധനം കിട്ടും, സൂപ്പർ സാധനാണ്".
ങേ "ഏവിടെ?"

"വാ ഒരു ഏജന്റുണ്ട്,  കാട്ടിതരാം!!"അവന്റെ കൂടെ കുറച്ചു നടന്നപ്പോള്‍,   ഒരിട്ത്ത് നടത്തം നിറുത്തി കൊണ്ട് അവന്‍ പറഞ്ഞു.

ദാ ആ കലിങ്കിനടുത്ത് നില്‍ക്കുന്ന ആളെ കണ്ടോ? അയാളെ പുറകേ പോയാമതി,

 ആരെങ്കിലും കണ്ടാല്‍ അയാളുടെ കൂടെയാണ് പോകുന്നതെന്ന് തോന്നരുത്, കുറച്ച് വിട്ടു നടന്നോളൂ.

അഞ്ഞൂറ്  രൂപ അവിടെ  കൊടുക്കണം
അമ്പത് അയാക്ക് കമ്മീഷനും.

ഞാനയാളെ  അനുഗമിച്ചു.

കുറച്ചു ദൂരം നടന്നപ്പോള്‍ റോഡിന് വലതു വശത്തുള്ള വീട്ടിലേക്ക് അയാള്‍ കയറി പ്പോയി.

പുറകെ താനും കയറാമെന്ന് കരുതിയപ്പോള്‍ അതാ ഒരു വഴിപോക്കന്‍ വരുന്നു.

ഇതേതവനാ ഒരു അപരിചിതന്‍ ,എന്ന ഭാവത്തില്‍ അയാള്‍ എന്നെതന്നെ നോക്കുകയാണ്,

ഒരു അപരിചിതത്വവും തോന്നിക്കാതെ താന്‍ കുറച്ച് മുന്നോട്ട് നടന്ന്, പൊന്തക്കാടിനടുത്ത് മൂത്രമൊഴിക്കാനെന്ന വ്യാജേന ഇരുന്നു.

ആ കിളവന്‍ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്.

അയാള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍, പതുക്കെ എണീറ്റ് ചുറ്റുപാടും നോക്കി ആരും ഇല്ലെന്ന്, ഉറപ്പുവരുത്തി, വേഗത കൂട്ടി  ആ വീട് ലക്ഷ്യമാക്കി നടന്നു.

വീടിന്റെ വാതില്‍ പകുതി തുറന്ന് ഒരു യൂവതി നില്‍ക്കുന്നു.
അവര്‍ വേഗം അകത്ത് കയറാന്‍ പറഞ്ഞു.

 അഞ്ഞൂറ്  രൂപയും വാങ്ങി  സ്ത്രീ അകത്തേക്ക് പോയി ,
കമ്മീഷനായ അമ്പത് രൂപ വാങ്ങി പോക്കറ്റിലിട്ട് ഏജന്റ് ഒരു വളിച്ച ചിരി മുഖത്ത് വരുത്തി, പതുക്കെ പറഞ്ഞു,
"താങ്കള്‍  ആ കട്ടിലില്‍ ഇരുന്നോളൂ.
സാധനം ഇപ്പോള്‍  വരും,"

നെഞ്ചിടിപ്പ് കൂടുന്നത് പോലെ തോന്നി, ആകെ ഒരു തളര്‍ച്ച.

 അല്‍പസമയം കഴിഞ്ഞില്ല മൂക്കില്‍ തുളച്ചു കയറുന്ന  നറുമണം ഒപ്പം, കൊലുസിന്റെ ഛിൽ ഛിൽ ശബ്ദവും.

തിരിഞ്ഞു നോക്കിയപ്പോള്‍  കണ്ട കാഴ്ച്ച,

ഓഹ്,

പറഞ്ഞറിയിക്കാൻ കഴിയില്ല.

  പിഞ്ഞാണത്തില്‍  ആവിപറക്കുന്ന  ബീഫ് വരട്ടിയതും കപ്പ പുഴുക്കുമായി ആ യുവതി കടന്നു വരുന്നു.

അത് ടീ പ്പോയില്‍ വച്ചിട്ട് അവര്‍ പറഞ്ഞു. "ഇവിടെ ഇരുന്ന് കഴിച്ചോളൂ , പുറത്തറിഞ്ഞാല്‍ തല പോകുന്ന കേസാ" !!

വയറ് നിറച്ച് ബീഫും കപ്പയും കഴിച്ച്  തിരിച്ചു പോകാന്‍ നേരം ആ സ്ത്രീ  ച്യൂയിങ്കവുമായി വാതുക്കല്‍ നില്‍ക്കുന്നു.

ഇതും ചവച്ചങ്ങ് പോയ്ക്കോളൂ ആര്‍ക്കും  മനസിലാകണ്ട എന്താണ് കഴിച്ചതെന്ന്.

നിരത്തിലെങ്ങും ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി ഞാൻ ടാക്സി ലക്ഷ്യമാക്കി നടന്നു.


21 comments:

 1. അത് കലക്കി.. ഉദ്വേഗജനകമായ കഥ...
  നന്നായിട്ടുണ്ട്... 😂😂😂

  ReplyDelete
  Replies
  1. വെറൈറ്റി ആയില്ലേ?
   താങ്ക്സ്

   Delete
  2. അത് പറയാനുണ്ടോ....ഉഷാർ....

   Delete
 2. മുല്ലപ്പൂ ചൂടി കൊലുസിട്ട ബീഫ്...
  ആഹാ പൊരിച്ചു...
  നീ അന്തമില്ലാത്തവനല്ല ലെ...
  കിടു സാധനം ആയി ട്രാ

  ReplyDelete
  Replies
  1. അതാണ്. ആദിയുടെ യുദ്ധമുറകൾ കമ്പനി കാണാനിരിക്കുന്നതേ ഉള്ളു. ആ ബീഫിന് പെയ്യാത്ത മഴയത്ത് നനയുന്ന ഒരു സുഖായിരുന്നു.

   Delete
 3. ഭയങ്കരാ. ഒരു വെടിയ്ക്കുള്ള മരുന്ന് കൈയ്യിൽ സൂക്ഷിയ്ക്കുന്നുണ്ടല്ലോ...

  ക്ളൈമാക്സ് കലക്കി.

  ReplyDelete
  Replies
  1. ഒരൊന്നൊന്നര വെടിക്കുള്ളത് ഉണ്ടെന്ന് കൂട്ടിക്കോ.

   കലക്കി മതലബ് ക്യാ ഹേ?

   Delete
 4. ഞാനിത് ഒറ്റിക്കൊടുക്കും .!!

  ReplyDelete
  Replies
  1. ഇപ്പോ പഴേ പോലെ പ്രശ്നൊന്നും ഇല്ല.. ഒറ്റി കൊടുത്തോട്ട

   Delete
 5. എന്തായാലും ക്ലൈമാക്സ് കിടുക്കി, തിമിർത്തു. ഈ സാധനത്തിന് ഇവിടൊക്കെ 'പവിഴം' റോസ്റ്റ് എന്നാണ് ചില ഹോട്ടലുകാർ പറയാറ് 😊

  ReplyDelete
 6. മഹേഷ് അത് ജീവിക്കാനുള്ള കൊതി കൊണ്ടാണ്

  ReplyDelete
 7. ഹൈദരാബാദ് പോയപ്പോൾ ബഡാ ബകരി, കല്യാണി ബിരിയാണി എന്നൊക്ക പറഞ്ഞു കേട്ടു 😆😆. എന്തായാലും ഇത് കലക്കി 👍

  ReplyDelete
 8. സൂര്യ ഞാനും കേട്ടിരുന്നു. അതൊക്കെ. താങ്ക്സ് സ്റ്റോർ കമിങ്ങേ

  ReplyDelete
 9. പിടിച്ചിരുത്തുന്ന ശൈലി. ഒടുക്കം വരെ ഒരു ക്ലൂവും തരാത്ത സസ്പെൻസ്! Superb!

  ReplyDelete
 10. Thanks For കമിങ്ങ്.

  ReplyDelete
 11. ആദി തകർത്ത്.. ബീഫ് വിപ്ലവം ജയിക്കട്ടെ

  ReplyDelete
  Replies
  1. ജയ് ജവാൻ. ഞാനിപ്പോ ബീഫ് അടിക്ട് ആണ്. മിക്കൽ അലർജ്ജി ആണ്

   Delete
 12. ഇത് കലക്കി ....
  അവസാനം സാധനം  കിട്ടിയല്ലോ ..!

  ReplyDelete
  Replies
  1. സാധനം കിട്ടി.
   നന്ദി

   Delete
 13. ആദിയിൽ അന്തംവിട്ടെങ്കിലും,അന്ത്യരംഗം ബോധിച്ചു.
  ആശംസകൾ

  ReplyDelete
  Replies
  1. അതാണ് ബീഫ് എഫക്ട്... നന്ദി. ആശംസകൾ

   Delete